നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ സംഭവം; വിദ്യാര്‍ത്ഥിയെ സസ്‌പെന്റ് ചെയ്ത് കോളേജ്
Fri, 20 Jan 2023

കൊച്ചി: നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ എറണാകുളം ലോ കോളജ് വിദ്യാര്‍ത്ഥിയെ സസ്പെന്റ് ചെയ്തു. ഒരാഴ്ചത്തേക്ക് ആണ് സസ്പെന്‍ഷന്‍. എറണാകുളം ലോ കോളേജ് സ്റ്റാഫ് കൗണ്‍സിലിന്റേതാണ് നടപടി.
യൂണിയന്‍ ഉദ്ഘാടനത്തിനിടെ നടിക്ക് പൂവ് നല്‍കുന്നതിനായി സ്റ്റേജിലേക്ക് കയറിയ വിദ്യാര്‍ത്ഥി താരത്തിന് അനിഷ്ടമുണ്ടാക്കുന്ന തരത്തില്‍ കൈയില്‍ കയറി പിടിക്കുകയും തോളില്‍ കൈയിട്ട് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തിലാണ് കോളജിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടായിരിക്കുന്നത്.