റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത; ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം
Oct 3, 2023, 20:13 IST
ഉത്തരേന്ത്യയില്‍ വന്‍ ഭൂചലനം. നേപ്പാളിലെ ഭത്തേകോലയാണ് പ്രഭവകേന്ദ്രം. ചൊവ്വാഴ്ച ഉച്ചയ്ക്ക് നേപ്പാളില്‍ ഉണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനമാണ് ഡല്‍ഹി അടക്കമുള്ള ഉത്തരേന്ത്യയിലെ പലയിടത്തും അനുഭവപ്പെട്ടത്.
ചൊവ്വാഴ്ച ഉച്ചയോടെ ഡല്‍ഹി-എന്‍സിആര്‍, പഞ്ചാബ്, ഹരിയാന എന്നിവയുള്‍പ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം നേപ്പാളില്‍ ആണെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.