LogoLoginKerala

വന്ദേഭാരത് എക്‌സ്പ്രസിന് കൊച്ചിയിലും കല്ലേറ്

 
vande bharat

കൊച്ചി- വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കൊച്ചിയിലും കല്ലേറ്. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരത് എക്‌സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. ഇന്നലെ വൈകിട്ട് 7.30യോടെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുരീക്കാട് വച്ചാണ് സംഭവം. കല്ലേറില്‍ ട്രെയിനിന്റെ ചില്ല് പൊട്ടി.

സി ആറ് കോച്ചിന് നേരെയാണ് കല്ല് പതിച്ചത്. യാത്രക്കാര്‍ കല്ലേറുണ്ടായത് ടിടിആറിനെ അറിയിച്ചതിനെ തുടര്‍ന്ന് ആര്‍പിഎഫിനെ വിവരമറിയിക്കുകയായിരുന്നു. ആര്‍പിഎഫും പൊലീസും തിരച്ചില്‍ നടത്തിയെങ്കിലും കല്ലേറ് നടത്തിയവരെ കണ്ടെത്താനായില്ല. വിജനമായ സ്ഥലത്തുവെച്ചാണ് കല്ലേറുണ്ടായത്. ചോറ്റാനിക്കര പൊലീസ് പ്രദേശത്ത് പരിശോധന നടത്തി.  റെയില്‍വെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.