LogoLoginKerala

സംസ്ഥാനത്തെ എസ്എസ്എല്‍സി ഫലം നാളെ

ഈ വര്‍ഷം 4,19,362 റഗുലര്‍ വിദ്യാര്‍ത്ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ത്ഥികളുമാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്
 
SSLC Result

സംസ്ഥാനത്തെ SSLC ഫലപ്രഖ്യാപനം നാളെ മൂന്ന് മണിക്ക് നടക്കും. ഈ മാസം 20-ാം തീയതി പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

ഈ വര്‍ഷം 4,19,362 റഗുലര്‍ വിദ്യാര്‍ത്ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ത്ഥികളുമാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. ഇതില്‍ 2,13,801 പേര്‍ ആണ്‍കുട്ടികളും 2,05,561 പേര്‍ പെണ്‍കുട്ടികളുമാണ്.

അതേസമയം, വേനലവധിക്കു ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിനു തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.