കേന്ദ്രപദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നു: കെ.സുരേന്ദ്രന്‍
കൊല്ലം: സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ കേന്ദ്രപദ്ധതികള്‍ അട്ടിമറിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കൊല്ലത്ത് ബിജെപി ജില്ലാ നേതൃയോ?ഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനം വിഹിതം നല്‍കാത്തത് കൊണ്ട് തൊഴിലുറപ്പ് പദ്ധതി കേരളത്തില്‍ നിലച്ചിരിക്കുകയാണ്. ജല്‍ജീവന്‍ മിഷന്‍ പല സ്ഥലത്തും മുടങ്ങാന്‍ കാരണവും സര്‍ക്കാരിന്റെ ഈ അനാസ്ഥയാണ്. ആധുനിക സൗകര്യമുള്ള ബോട്ടുകള്‍ മത്സ്യതൊഴിലാളികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടും സംസ്ഥാനവിഹിതം നല്‍കാത്തതിന്റെ പേരില്‍ കേരളത്തിലെ കടലില്‍ ഇറക്കാന്‍ സാധിക്കുന്നില്ല. ഈ-ബസുകള്‍ മറ്റ് സംസ്ഥാനങ്ങള്‍ ഏറ്റുവാങ്ങിയപ്പോള്‍ വിഹിതം കൊടുക്കാനില്ലാത്തതിനാല്‍ കേരളം വാങ്ങുന്നില്ല. ന?ഗരപ്രദേശങ്ങളില്‍ ?ഗതാ?ഗതകുരിക്കില്‍ നിന്നും മോചനം കിട്ടാന്‍ വേണ്ടിയാണ് കേന്ദ്രം മികച്ച സൗകര്യങ്ങളുള്ള ഇ-ബസ് അനുവദിച്ചത്. ഇവിടെ ഒന്നിനും ട്രെഷറിയില്‍ പണം ഇല്ലെന്നാണ് ധനമന്ത്രി പറയുന്നത്. പണമില്ലെങ്കില്‍ രാജിവെച്ച് പുറത്തുപോകണം. സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ കെട്ടികിടക്കുകയാണ്. സമ്പൂര്‍ണ ഭരണസ്തംഭനമാണ് കേരളത്തിലുള്ളത്. അഴിമതിയും മാസപ്പടി വാങ്ങലും മാത്രമാണ് ഇവിടെ നടക്കുന്നത്. ഉച്ചകഞ്ഞി കൊടുക്കാന്‍ പണമില്ലാത്ത അവസ്ഥലയിലാണ് കേരളീയം എന്ന പേരില്‍ കോടികള്‍ സര്‍ക്കാര്‍ പൊടിപൊടിക്കുന്നത്. ലോക കേരളസഭ എന്ന് പറഞ്ഞ് കുറേ കോടികള്‍ പൊടിച്ചവരാണിവര്‍. സാധാരക്കാരുടെ അത്താണിയായ സഹകരണ പ്രസ്ഥാനങ്ങളെയും സര്‍ക്കാര്‍ നശിപ്പിക്കുകയാണ്. കേരളം ഭരിക്കുന്നത് കൊള്ളക്കാരാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധത്തിന് ബിജെപിയും എന്‍ഡിഎയും നേതൃത്വം നല്‍കും. ഒക്ടോബര്‍ 30 ന് ഒരു ലക്ഷം പേരെ സംഘടിപ്പിച്ച് നടത്തുന്ന സെക്രട്ടറിയേറ്റ് ഉപരോധം ഇതിന്റെ തുടക്കമാവുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കൊള്ളയും അഴിമതിയും പീഡനവും ആശുപത്രികളില്‍ മരുന്നില്ലാത്ത അവസ്ഥയും വെള്ളപ്പൊക്കവും വിലകയറ്റവും കാരണം ജനങ്ങള്‍ വലയുമ്പോഴാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നാട് കാണാന്‍ ഇറങ്ങുന്നത്. വെറും പ്രഹസനമാണ് മുഖ്യമന്ത്രിയുടെ കേരളയാത്ര. മുഖ്യമന്ത്രിയോടും മന്ത്രിമാരോടും ചോദിക്കാനുള്ള ചോദ്യങ്ങളുമായി 2,000 കേന്ദ്രങ്ങളില്‍ എന്‍ഡിഎ പ്രവര്‍ത്തകര്‍ ജനങ്ങളെ കാണും. പ്രതിപക്ഷമാണോ ഭരണപക്ഷമാണോ വിഡി സതീശന്‍ എന്ന് മനസിലാവുന്നില്ല. സഹകരണകൊള്ളയില്‍ സംസ്ഥാനത്തിനെതിരെ സമരം ചെയ്യേണ്ട സതീശന്‍ കേന്ദ്രത്തിനെതിരെ സമരം ചെയ്യുകയാണ്. ആളെ പറ്റിക്കാന്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുന്ന സതീശന്‍ ആവശ്യമുള്ള സമയത്ത് പിണറായി വിജയനെ രക്ഷിക്കും. പൊതു സോഫ്റ്റ് വെയര്‍ കൊണ്ടു വന്ന് സഹകരണ മേഖലയെ രക്ഷിക്കാന്‍ സതീശന്‍ ആവശ്യപ്പെടാത്തത് അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന്റെ ഭാ?ഗമായാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.