LogoLoginKerala

സംസ്ഥാന ചലചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു; മികച്ച നടന്‍ മമ്മൂട്ടി, മികച്ച നടി വിന്‍സി അലോഷ്യസ്

 
Mammotty Vincy

2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ മികച്ച നടനുള്ള അവാര്‍ഡ് മമ്മൂട്ടിക്ക് ലഭിച്ചു. മികച്ച നടി വിന്‍സി അലോഷ്യസ് സ്വന്തമാക്കി. മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നല്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയ്ക്ക ലഭിച്ചു. മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം നടന്‍ കുഞ്ചോക്കോ ബോബനും അലന്‍സിയറിനും ലഭിച്ചു. ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. മലയാള സിനിമയില്‍ വിസ്മയകരമായ മാറ്റമെന്ന് ജൂറി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

ജനപ്രീതിയും കലാമൂല്യമുള്ള സിനിമയായി എന്നാ താന്‍ കേസുകൊടിനെ തിരഞ്ഞെടുത്തു. മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് എം ജയചന്ദ്രന് ലഭിച്ചു. മികച്ച ഗാനരചയിതാവായി റഫീഖ് അഹമ്മദ്. മികച്ച തിരക്കഥാകൃത്ത് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍- ചിത്രം എന്നാ താന്‍ കേസ്‌കൊട്. മികച്ച സ്വഭാവ നടി ദേവി വര്‍മ- ചിത്രം സൗദി വെള്ളക്ക. മികച്ച സ്വഭാവ നടന്‍- വിവി കുഞ്ഞികൃഷണന്‍ . ഡബ്ബിങ്ങില്‍ ഷോബി തിലകനും പൗളി വില്‍സനും പുരസ്‌കാരം ലഭിച്ചു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിരാണ്യത്തെ തുടര്‍ന്ന് ചൊവ്വാഴ്ച്ച നടത്തേണ്ടിയിരുന്ന പ്രഖ്യാപനമാണ് ഇന്ന് നടന്നത്. മാറ്റിവെച്ച പരിപാടി ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇത്തവണ 154 സിനിമകളായിരുന്നു മത്സരത്തിനുള്ളത്.

രണ്ട് പ്രാഥമിക ജൂറികള്‍ കണ്ട് വിലയിരുത്തിയ 44 സിനിമകളാണ് രണ്ടാം ഘട്ടത്തിലെത്തിയത്. ബംഗാളി സംവിധായകനും നടനുമായ ഗൗതം ഘോഷ് അധ്യക്ഷനായ അന്തിമ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിക്കുന്നത്. പ്രധാന ജൂറിയില്‍ ഡോ കെ എം ഷീബ, വി ജെ ജെയിംസ്, സംവിധായകന്‍ റോയ് പി തോമസ്, നിര്‍മ്മാതാവ് ബി രാകേഷ്, സംവിധായകന്‍ സജാസ് റഹ്‌മാന്‍, എഡിറ്ററും സംവിധായകനുമായ വിനോദ് സുകുമാരന്‍ എന്നിവരാണുള്ളത്.  ചലച്ചിത്രപ്രവര്‍ത്തകരായ നേമം പുഷ്പരാജ്, കെ കെ മധുസൂദനന്‍ എന്നിവര്‍ അവസാന ജൂറിയില്‍ ഉള്‍പ്പെടുന്നു.