സ്പേസ് എക്സ് സ്റ്റാർഷിപ്പ് വിക്ഷേപിച്ച് മിനിറ്റുകൾക്കകം പൊട്ടിത്തെറിച്ച് കടലിൽ വീണു
Apr 21, 2023, 06:14 IST

ടെക്സാസ് - ഇലോൺ മസ്കിന്റെ സ്വപ്ന പേടകം പറന്നുയർന്നയുടൻ പൊട്ടിത്തെറിച്ച് കടലിൽ പതിച്ചു. വിക്ഷേപണം നടത്തി മിനുട്ടുകള്‍ക്കകം സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പ് സൂപ്പര്‍ ഹെവി റോക്കറ്റ് പൊട്ടിത്തെറിച്ചു.വിക്ഷേപണം നടത്തിയാല്‍ മൂന്നു മിനുട്ടിന് ശേഷം സ്റ്റാര്‍ഷിപ്പ് റോക്കറ്റില്‍ നിന്ന് വേര്‍പെടുത്തേണ്ടതായിരുന്നു. വേര്‍പ്പെടുത്താന്‍ സാധിക്കാതെ വന്നതോടെയാണ് പൊട്ടിത്തെറിയുണ്ടായത്. തുടർന്ന് റോക്കറ്റ് മെക്സിക്കൻ കടലിൽ പതിച്ചു.
സ്റ്റാര്‍ഷിപ്പിന്റെ രണ്ട് വിഭാഗങ്ങള്‍ ഒന്നിച്ചുള്ള ആദ്യ വിക്ഷേപണമായിരുന്നു ഇത്. പൂര്‍ണമായും സ്റ്റെയിന്‍ലെസ് സ്റ്റീലില്‍ നിര്‍മിച്ച സ്റ്റാര്‍ഷിപ് പേടകവും സൂപ്പര്‍ ഹെവി എന്ന റോക്കറ്റും അടങ്ങിയതായിരുന്നു സ്റ്റാര്‍ഷിപ് സംവിധാനം. ഒരു യാത്രയില്‍ സ്റ്റാര്‍ഷിപ്പിന് 250 ടണ്‍ ഭാരം ഉയര്‍ത്താനും 100 പേരെ ഉള്‍ക്കൊള്ളാനും കഴിയുമെന്നും പേടകത്തിന്റെ വാഹകശേഷി 150 മെട്രിക് ടണ്‍ ആണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഉപഗ്രഹങ്ങളും ബഹിരാകാശ ടെലിസ്‌കോപ്പുകളും ബഹിരാകാശത്തെത്തിക്കാനും ചന്ദ്രനില്‍ ആളുകളേയും സാമഗ്രിഹകളേയുമൊക്കെ എത്തിക്കാനുമുള്ള ശേഷിയുള്ളതാണ് സ്‌പേസ് എക്‌സെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. മീഥെയ്ന്‍ ഇന്ധനമായി ഉപയോഗിക്കുന്ന സ്റ്റാര്‍ഷിപ്പ് ഭൂമിയിലെ യാത്രയ്ക്കും ഉപയോഗിക്കാമെന്നും ലോകത്തെവിടെയും ഒരു മണിക്കൂറില്‍ സഞ്ചരിച്ചെത്താമെന്നുമൊക്കെ കണക്കുകൂട്ടിയ വാഹനമാണിത്."