എസ് എസ് എല്‍ സി പരീക്ഷാ ഫലം മേയ് 20നകം
Apr 20, 2023, 22:36 IST

കൊച്ചി-എസ് എസ് എല്‍ സി പരീക്ഷാഫലം മെയ് 20നകവും പ്ലസ് ടു പരീക്ഷാ ഫലം മെയ് 25നകവും പ്രഖ്യാപിക്കുമെന്ന് പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. എസ് എസ് എല്‍ സി യുടെയും സി ബി എസ് ഇ പത്താം ക്ലാസിന്റെയും റിസള്‍ട്ട് വരുന്നതിനനുസരിച്ച് പ്ലസ് വണ്‍ അഡ്മിഷന്‍ നടപടികള്‍ ആരംഭിക്കും. ഹയര്‍ സെക്കന്‍ഡറി ബാച്ച് പുനക്രമിക്കുന്ന കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.