LogoLoginKerala

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.7, കണ്ണൂര്‍ മുന്നില്‍

 
V Sivankutty

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 99.70 ആണ് വിജയശതമാനം. 4.20 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 417864 പേര്‍ ഇന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി.

വിജയശതമാനത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ 0.44 ശതമാനമാണ് വര്‍ധന. 68,604 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. വിഎച്ച്എസ്ഇ വിജയശതമാനം 99.9 ആണ്. കണ്ണൂര്‍(99.94%) ആണ് വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല. വയനാട് ആണ് ഏറ്റവും കുറവ് വിജയശതമാനം(98.4%). പാലാ മൂവാറ്റുപുഴ ഉപജില്ല 100 ശതമാനം വിജയം കരസ്ഥമാക്കി. കുറവ് വയനാട്. ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ് ലഭിച്ച ജില്ല മലപ്പുറം(4856 പേര്‍). 2960 സെന്ററുകളിലായി 4,19,128 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയത്.

പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ അഞ്ചിന് ആരംഭിക്കും. സേ പരീക്ഷകള്‍ ജൂണ്‍ ഏഴ് മുതല്‍ 14 വരെ നടത്തും. പരീക്ഷ നല്ല നിലയില്‍ നടത്തിയ അധ്യാപകഅനധ്യാപകരേയും പരീക്ഷ എഴുതിയ വിദ്യാര്‍ഥികളേയും മന്ത്രി അനുമോദിച്ചു. മെയ് 20 മുതല്‍ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷ നല്‍കാം.

 നാല് മണി മുതല്‍ ഫലം വെബ്‌സൈറ്റുകളില്‍ ലഭ്യമാകും. എസ്.എസ്.എല്‍.സി. ഫലമറിയാന്‍ കൈറ്റിന്റെ നേതൃത്വത്തില്‍ www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോര്‍ട്ടലിനുപുറമെ 'സഫലം 2023' എന്ന മൊബൈല്‍ ആപ്പും സജ്ജമാക്കിയിട്ടുണ്ട്.

ഈ വര്‍ഷത്തെ പരീക്ഷ നല്ല നിലയില്‍ നടത്തിയ അധ്യാപക-അനധ്യാപകരെയും പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളെയും മന്ത്രി അനുമോദിച്ചു. 20-ാം തീയതിയാണ് പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചത്. എന്നാല്‍ ടടഘഇ ഫലം നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതോടെയാണ് ഒരു ദിവസം നേരത്തെ ഫലം പ്രഖ്യാപിച്ചത്.

 

Content Highlights - SSLC Exam Result Declared