കെ.എം.ബഷീർ വാഹനമിടിച്ച് മരിച്ചകേസിൽ ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയിൽ
നരഹത്യകുറ്റം നിലനിൽക്കുന്ന ഹൈക്കോടതി വിധിക്കെതിരെയാണ് ശ്രീറാം സുപ്രീംകോടതിയെ സമീപച്ചത്
Jul 17, 2023, 11:18 IST
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം.ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിൽ ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയിൽ സമീപിച്ചു. നരഹത്യക്കുറ്റം ചുമത്താൻ തെളിവില്ലെന്ന് കാണിച്ചാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. തനിക്കെതിരെ നരഹത്യക്കുറ്റം നിലനിൽക്കില്ലെന്നാണ് ശ്രീറാം വെങ്കിട്ടരാമൻ പറയുന്നത്.
തനിക്കെതിരെയുള്ള കേസിന് പിന്നിൽ വലിയ മാധ്യമസമ്മർദ്ദമുണ്ടെന്നും തെളിവുകളില്ലാതെയാണ് തനിക്കെതിരെ നരഹത്യാക്കുറ്റം ചുമത്തിയിരിക്കുന്നത്. 2019 ഓഗസ്റ്റ് 3നാണ് കെ.എം.ബഷീർ ശ്രീറാം വെങ്കിട്ടരാമൻ വാനമിടിച്ച് മരിച്ചത്.