LogoLoginKerala

കോവിഡ് വ്യാപനം; ആഘോഷവേളയില്‍ ജാഗ്രത കൈവിടരുതെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി

 
Prime Minister
മാസ്‌ക്, കൈകള്‍ കഴുകുക, സാനിറ്റെസര്‍ ഉപയോഗിക്കുക, തുടങ്ങിയ കോവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കണമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. ആളുകള്‍ എല്ലാവരും അവധിയുടെ മൂഡിലാണ്. ആഘോഷങ്ങളില്‍ മുഴുകുമ്പോള്‍ മുന്‍കരുതലുകളില്‍ വീഴ്ച്ച വരുത്തരുതെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു

ന്യൂഡല്‍ഹി: നാടെങ്ങും ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ തുടങ്ങി സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിന്റെ പലരാജ്യങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

മാസ്‌ക്, കൈകള്‍ കഴുകുക, സാനിറ്റെസര്‍ ഉപയോഗിക്കുക, തുടങ്ങിയ കോവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കണമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. ആളുകള്‍ എല്ലാവരും അവധിയുടെ മൂഡിലാണ്. ആഘോഷങ്ങളില്‍ മുഴുകുമ്പോള്‍ മുന്‍കരുതലുകളില്‍ വീഴ്ച്ച വരുത്തരുതെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

ലോകരാജ്യങ്ങളിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ആഘോഷവേളകളിലെ ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. വിമാനത്താവണങ്ങളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. അതേസമയം, രാജ്യത്തെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ക്രിസ്മസ്-പുതുവത്സരആശംസകളും നേര്‍ന്നു. ഈ വര്‍ഷത്തെ പ്രധാനമന്ത്രിയുടെ അവസാനത്തെ മന്‍കീ ബാത്താണ് ഇന്ന് നടന്നത്.