വിരമിക്കല്‍ സൂചന നല്‍കി സോണിയ ഗാന്ധി
Sat, 25 Feb 2023

ഭാരത് ജോഡോ യാത്ര പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ നിര്‍ണായക വഴിത്തിരിവാണെന്നും ഈ യാത്രയോടെ തന്റെ ഇന്നിങ്സ് അവസാനിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും സോണിയ. ഛത്തീസ്ഗഢിലെ റായ്പൂരില്‍ കോണ്‍ഗ്രസ് പ്ലീനറി യോഗത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് സോണിയയുടെ പ്രതികരണം.
'എന്നെ ഏറ്റവും ആഹ്ലാദിപ്പിക്കുന്ന കാര്യം, ഭാരത് ജോഡോ യാത്രയോടെ എന്റെ ഇന്നിങ്സ് അവസാനിക്കുമെന്നതാണ്. ഭാരത് ജോഡോ യാത്ര വലിയൊരു വഴിത്തിരിവായിരുന്നു. ഇന്ത്യയിലെ ജനങ്ങള്‍ ഐക്യവും സഹിഷ്ണുതയും സമത്വവും ആഗ്രഹിക്കുന്നുണ്ടെന്ന് യാത്രയിലൂടെ തെളിഞ്ഞു. കോണ്‍ഗ്രസ് ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും അവര്‍ക്കുവേണ്ടി പോരാടാന്‍ തയ്യാറാണെന്നും ഇത് നമുക്ക് കാണിച്ചുതന്നു. യാത്രയ്ക്കായി കഠിനാധ്വാനം ചെയ്ത എല്ലാ പ്രവര്‍ത്തകരേയും അഭിനന്ദിക്കുന്നു. പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിയെ. രാഹുലിന്റെ നിശ്ചയദാര്‍ഢ്യവും നേതൃത്വവുമാണ് യാത്രയുടെ വിജയത്തില്‍ ഏറെ നിര്‍ണായകമായത്', സോണിയ കൂട്ടിചേർത്തു.
പാർട്ടി നിര്‍ണായക സമയത്താണെന്നും ഓരോരുത്തരും പാര്‍ട്ടിയോടും രാജ്യത്തോടും പ്രത്യേകം ഉത്തരവാദിത്തം നിറവേറ്റണമെന്നും സോണിയ വ്യക്തമാക്കി