സില്‍വര്‍ലൈന്‍ അടഞ്ഞ അധ്യായമല്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി
വന്ദേ ഭാരത് എക്‌സ്പ്രസ് കാസര്‍ഗോഡ് വരെ നീട്ടി

സില്‍വര്‍ ലൈന്‍ അടഞ്ഞ അധ്യായമല്ലെന്ന് കേന്ദ്രറെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. സില്‍വര്‍ലൈന്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ പദ്ധതി അടഞ്ഞ അധ്യായമെന്ന് ആര് പറഞ്ഞു എന്ന് ചോദിച്ച കേന്ദ്ര റെയിൽവേ മന്ത്രി, ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി വൈകാതെ ചർച്ച നടക്കും എന്നും വിശദീകരിച്ചു. അതിനായി പ്രത്യേക വാര്‍ത്താസമ്മേളനം നടത്താമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കേന്ദ്ര സഹമന്ത്രി വി മുരളീധരനെ സാക്ഷിയാക്കിയാണ് കേന്ദ്ര റെയിൽവെ മന്ത്രി സിൽവർ ലൈൻ അടഞ്ഞ അധ്യായമല്ലെന്ന പ്രതീക്ഷ നൽകിയത്.
വന്ദേ ഭാരത് എക്‌സ്പ്രസ് സര്‍വീസ് കാസര്‍ഗോഡ് വരെ നീട്ടിയെന്ന് റെയില്‍വേ മന്ത്രി അറിയിച്ചു. നിരവധി പേരുടെ ആവശ്യപ്രകാരമാണ് തീരുമാനം. ട്രെയിനിന്റെ വേഗം കൂട്ടാന്‍ ട്രാക്കുകള്‍ പരിഷ്‌കരിക്കും. മണിക്കൂറില്‍ 70 മുതല്‍ 110 കിലോമീറ്റര്‍ വരെ വിവിധ മേഖലകളില്‍ വേഗത വര്‍ധിപ്പിക്കും. ഇതിന്റെ ഭാഗമായി രണ്ട് ഘട്ടങ്ങളിലായി പാളം നവീകരിക്കും. ആദ്യഘട്ടം ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. വേഗത കൂട്ടാന്‍ ട്രാക്കുകള്‍ പരിഷ്‌കരിക്കും. രണ്ടാംഘട്ടത്തില്‍ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത ലഭിക്കും. 2-3 വര്‍ഷം കൊണ്ട് ഇത് പൂര്‍ത്തിയാക്കും. സിഗ്‌നലിംഗ് സംവിധാനം പരിഷ്‌കരിക്കുകയും വളവുകള്‍ നികത്തുകയും വേണം. അതിനായി ഭൂമി ഏറ്റെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.