LogoLoginKerala

കര്‍ണാടകത്തെ ഇനി സിദ്ധരാമയ്യ നയിക്കും; സത്യപ്രതിജ്ഞാ ചടങ്ങില്‍ ദേശീയനേതൃനിര

മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെ മന്ത്രിസഭയില്‍

 
sidharamayyiah


ബംഗളൂരു- കര്‍ണാടകയെ ഇനി സിദ്ധരാമയ്യ നയിക്കും. സിദ്ധരാമയ്യ മുഖ്യമന്ത്രിയായും ഡി.കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ടാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. സത്യപ്രതിജ്ഞാ ചടങ്ങ് നടന്ന വേദിയില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി. ബംഗളൂരു ശ്രീകണ്ടീരവ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്.
അജ്ജയ്യ ഗംഗാധര സ്വാമിയുടെ പേരിലായിരുന്നു ഡികെയുടെ സത്യപ്രതിജ്ഞ.സത്യ പ്രതിജ്ഞ ചെയ്ത 8 മന്ത്രിമാര്‍ പി. പരമേശ്വര -ദളിത് വിഭാഗം, കെ.എച്ച് മുനിയപ്പ - ദളിത് വിഭാഗം, മലയാളി കെ. ജെ. ജോര്‍ജ്- മുന്‍ ആഭ്യന്തര മന്ത്രി, എം.ബി. പാട്ടീല്‍- ലിഗായത്ത് സമുദായം, സതീഷ് ജര്‍ക്കിഹോളി -  പിസിസി വര്‍ക്കിങ് പ്രസിഡന്റ്,  പ്രിയങ്ക് ഖാര്‍ഗെ - മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍, രാമലിംഗ റെഡ്ഢി - മുന്‍ മന്ത്രി, സമീര്‍ അഹമ്മദ് ഖാന്‍ - മുസ്ലീം സമുദായ അംഗം.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, രാജ്സ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ എന്നിവര്‍  സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.