തരൂര്‍ വിവാദം; പരസ്യപ്രസ്താവനകള്‍ പാടില്ലെന്ന് എഐസിസി
Mon, 16 Jan 2023

ന്യൂഡല്‍ഹി: ശശി തരൂര്‍ വിവാദം തുടരുന്ന സാഹചര്യത്തില്‍ പരസ്യപ്രസ്താവനകള്‍ വിലക്കി എഐസിസി. തരൂരോ, നേതാക്കളോ പരസ്പര വിമര്‍ശനങ്ങള്‍ ഉന്നയിക്കരുതെന്നാണ് എഐസിസി നേതൃത്വം നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സാഹചര്യം നിരീക്ഷിക്കാന്‍ താരിഖ് അന്‍വറിന് എഐസിസി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം കെ പി സി സി അധ്യക്ഷനും, പ്രതിപക്ഷനേതാവും പരസ്പരം ചര്‍ച്ചകള്‍ നടത്തി മുന്‍പോട്ട് പോകണമെന്നും എഐസിസി നിര്‍ദ്ദേശിച്ചു.