LogoLoginKerala

ട്രെയിന്‍ തീവെപ്പ് ആസൂത്രിതമെന്ന നിഗമനത്തില്‍ പോലീസ്, ഷാരൂഖ് ഷെയ്ഖിന് 6 സിംകാര്‍ഡുകള്‍

 
sharookh saifi

കോഴിക്കോട്-എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് ആസൂത്രിതമെന്ന നിഗമനത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. പ്രതി ഷാരൂഖ് ഷെയ്ഖ് പിടിയിലായത് കേന്ദ്ര ഏജന്‍സികളുടെ കൃത്യമായ ആസൂത്രണത്തിനൊടുവിലെന്നും വ്യക്തമായി.
ഷാരൂഖ് ഷെയ്ഖിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലും ബന്ധുക്കളെ ചോദ്യം ചെയ്തതിലും ഷാരൂഖിനെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ കേന്ദ്ര രഹസ്യാന്വേണഷ ബ്യൂറോ അടക്കമുള്ള ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നു. ഇയാള്‍ ആറ് സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നുവെന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഇതില്‍ ഒരു സിം കാര്‍ഡ് ഇട്ടിരുന്ന ഫോണാണ് എലത്തൂരില്‍ റെയില്‍വെ ട്രാക്കില്‍ ഉപേക്ഷിച്ച നിലയില്‍ പോലീസിന് ലഭിച്ചത്. ഈ സിം കാര്‍ഡ് മാര്‍ച്ച് 31 ന് ഡല്‍ഹിയില്‍ വെച്ച് സ്വിച്ചോഫായതാണ്. മറ്റൊരു ഫോണ്‍ ഇയാളുടെ കൈയിലുണ്ടായിരുന്നു. ഇതില്‍ സിമ്മുകള്‍ മാറി മാറിയിട്ട് ഉപയോഗിക്കുകയാണ് ചെയ്തിരുന്നത്. വീട്ടില്‍ നിന്ന് ലഭിച്ച വിവങ്ങളുടെ അടിസ്ഥാനത്തില്‍ ഇയാളുടെ സിം നമ്പറുകള്‍ ഐ ബി നിരീക്ഷണത്തിലാക്കി. മഹാരാഷ്ട്രയില്‍ വെച്ച് ഇതില്‍ ഒരു സിം കാര്‍ഡ് ആക്ടീവ് ആയതോടെ ഐബി ഉദ്യോഗസ്ഥര്‍ വിവരം മഹാരാഷ്ട്ര എ ടി എസിന് വിവരം കൈമാറി. രത്‌നഗിരി റെയില്‍വെ സ്റ്റേഷനിലേക്ക് എ ടി എസ് അന്വേഷണം ചെന്നെത്തുന്നത് അങ്ങനെയാണ്. ്
എലത്തൂരില്‍ ലഭിച്ച ഫോണിലെ സിം കാര്‍ഡ് ഇയാള്‍ വ്യാജരേഖകള്‍ ഉപയോഗിച്ച് വാങ്ങിയതാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. അന്വേഷണം ഇയാളിലേക്ക് എത്താതിരിക്കാനുള്ള കൃത്യമായ മുന്‍കരുതല്‍ ഇയാള്‍ സ്വീകരിച്ചിരുന്നു. ഇത് വ്യക്തമായ ആസൂത്രണം ആക്രമണത്തിന് പിന്നിലുണ്ടെന്ന സംശയം ബലപ്പെടുത്തുന്നത്. ഇയാള്‍ക്കൊപ്പം മറ്റാരൊക്കെയാണ് ഉണ്ടായിരുന്നത് എന്നും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുകയാണ്.