LogoLoginKerala

ഷാറൂഖ് സെയ്ഫിയെ കോഴിക്കോട്ടെത്തിച്ചു, ഉന്നത ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു

കാറില്‍ പ്രതിയെ കൊണ്ടുവന്നത് മതിയായ സുരക്ഷയില്ലാതെ, ടയര്‍ പഞ്ചറായി കാര്‍ വഴിയില്‍ കിടന്നത് ഒരു മണിക്കൂര്‍
 
saifi in car

കോഴിക്കോട് - എലത്തൂരില്‍ ട്രെയിനില്‍ തീയിട്ട സംഭവത്തിലെ പ്രതി ഷാറൂഖ് സെയ്ഫിയെ അന്വേഷണ സംഘം ഇന്ന് പുലര്‍ച്ചെ നാലു മണിയോടെ കോഴിക്കോട്ടെത്തിച്ചു. കോഴിക്കോട് എ ആര്‍ ക്യാമ്പിലെത്തിച്ച പ്രതിയെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ചോദ്യം ചെയ്യുകയാണ്. അതേസമയം ഷാരൂഷ് സെയ്ഫിയെ കൊണ്ടു വന്നത് മതിയായ സുരക്ഷയില്ലാതെയാണെന്ന് ആരോപണമുയര്‍ന്നു. അതീവരഹസ്യമായി  കാറിലാണ് പ്രതിയെ മുംബൈയില്‍ നിന്ന് കൊണ്ടു വന്നത്. മൂന്ന് പോലീസുകാരാണ്് കാറിലുണ്ടായിരുന്നത്. കണ്ണൂരില്‍ ധര്‍മ്മടത്തിനടുത്ത് മമ്മാക്കുന്നില്‍ വെച്ച് കാറിന്റെ  ടയര്‍ പഞ്ചറായതോടെയാണ് വളരെ ഗൗരവമേറിയ കേസിലെ പ്രതിയെ വേണ്ട സുരക്ഷ പോലുമില്ലാതെ കൊണ്ടുവന്ന കാര്യം വെളിച്ചത്തായത്. ഒരു മണിക്കൂറിലധികം ഇവിടെ കിടന്ന ശേഷമാണ് വേറൊരു വാഹനമെത്തിച്ച് പ്രതിയെ അതില്‍ കയറ്റി കോഴിക്കോട്ടേക്ക് കൊണ്ടുപോയത്.  പ്രതിയുമായി വഴിയില്‍ കിടന്ന വാഹനത്തിന് എടക്കാട് പൊലീസാണ് സുരക്ഷ ഒരുക്കിയത്.


തലപ്പാടി അതിര്‍ത്തി  ചെക് പോസ്റ്റ് വരെ ഇന്നോവ കാറില്‍ ആയിരുന്നു ഷാറൂഖ് സെയ്ഫിയെ കൊണ്ടുവന്നത്. പിന്നീട്  ഫോര്‍ച്യൂണര്‍ കാറിലേക്ക്  പ്രതിയെ മാറ്റി കയറ്റി ധര്‍മ്മടം റൂട്ടില്‍ മമ്മാക്കുന്ന് എത്തിയതോടെ പുലര്‍ച്ചെ 3.35ന് കാറിന്റെ പിന്‍ഭാഗത്തെ ടയര്‍ പൊട്ടുകയായിരുന്നു. ഒരു മണിക്കൂറോളം ഇവിടെ വാഹനം കുടുങ്ങി. പിന്നീട് കണ്ണൂരിലെ തീവ്രവാദ സുരക്ഷാ സ്‌ക്വാഡിന്റെ ജിപ്പ് കൊണ്ടു വന്നെങ്കിലും അതു കേടായി. അതിനുശഷേം മറ്റൊരു വാഹനം കണ്ടെത്തി അതിലാണ് പ്രതിയെ കോഴിക്കോട്ടെത്തിച്ചത്.
മഹാരാഷ്ട്ര എ ടി എസില്‍നിന്നും പ്രതിയെ വാങ്ങി ഇന്നലെ ഉച്ചയോടെയാണ് കേരള പോലീസ് റോഡ് മാര്‍ഗം കോഴിക്കോട്ടേക്ക് തിരിച്ചത്.