LogoLoginKerala

ട്രെയിന് തീവെയ്പ്: പ്രതി ഷാരൂഖ് സെയ്ഫി മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ പിടിയില്‍

 
shahrooq saify

കോഴിക്കോട്-എലത്തൂരില്‍ ട്രെയിനിന് തീവെച്ച പ്രതി മഹാരാഷ്ട്രയില്‍ പിടിയിലായി. മഹാരാഷ്ട്ര എ ടി എസ് സംഘം  രത്‌നഗിരി റെയല്‍വെ സ്റ്റേഷന്‍ പരിസരത്തു നിന്നാണ് ഷാരൂഖ് സെയ്ഫിയെ കസ്റ്റഡിയിലെടുത്തത്.  കാലില്‍ പൊള്ളലേറ്റിരുന്നതും രേഖാചിത്രത്തോടുള്ള രൂപ സാദൃശ്യവുമാണ് ഇയാളെ കുടുക്കിയത്. മഹാരാഷ്ട്ര പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിന് കേരള എ ടി എസ് സംഘം മഹാരാഷ്ട്രയിലെത്തിയിട്ടുണ്ട്.
രത്‌നഗിരി റെയില്‍വെ സ്റ്റേഷനിലെത്തിയ പ്രതി സമീപമുള്ള സിവില്‍ ആശുപത്രിയിലാണ് ചികിത്സ തേടിയെത്തിയത്. റെയില്‍വെ സ്റ്റേഷനിലെ ആര്‍ പി എഫ് സംഘം സംശയത്തെ തുടര്‍ന്ന് ഇയാളെ നിരീക്ഷണത്തിലാക്കുകയും മഹാരാഷ്ട്ര പോലീസിനെ അറിയിക്കുകയും ചെയ്തു. ആശുപത്രിയില്‍ സംശയകരമായി പെരുമാറിയ പ്രതി പിന്നീട് പോലീസ് എത്തി വിവരങ്ങള്‍ ആരാഞ്ഞതോടെ രക്ഷപ്പെടാന്‍ ശ്രമിച്ചു. രക്ഷപ്പെട്ടോടിയ ഇയാളെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നുവെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇയാള്‍ക്ക് കാലില്‍ പൊള്ളലേറ്റതിന്റെ പാടുകളുണ്ട്. ഓടുന്ന ട്രെയിനില്‍ നിന്ന ചാടിയപ്പോള്‍ വീണ് മുഖത്ത് സാരമായ പരിക്കുണ്ട്. മഹാരാഷ്ട്ര പോലീസ് കേരള പോലീസുമായും കേന്ദ്ര ഏന്‍സികളുമായും സംസാരിച്ചതില്‍ നിന്നാണ് പിടിയിലായത് ഷാരൂഖ് ഷെയ്ഖാണെന്ന് ഉറപ്പിച്ചത്.  പ്രത്യേക അന്വേഷണ സംഘം രത്‌നഗിരിയിലെത്തി ചോദ്യം ചെയ്യലിന് ശേഷം കോടതി നടപടകള്‍ പൂര്‍ത്തികരിച്ച ശേഷമേ പ്രതിയെ കേരളത്തിലേക്ക കൊണ്ടു വരാന്‍ കഴിയൂ.
രാജ്യം മുഴുവന്‍ ഷാറൂഖ് സെയ്ഫിക്കായി തെരച്ചില്‍ നടത്തി വരികയായിരുന്നു. ഷഹീന്‍ ബാഗിലെത്തി കേരള എടിഎസ് സംഘം ഷാറൂഖ് സെയ്ഫിയുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ഇയാളെ കഴിഞ്ഞ മാസം 31 മുതല്‍ വീട്ടില്‍ നിന്ന് കാണാതായതായിരുന്നു.