LogoLoginKerala

ഏഷ്യാനെറ്റ് ന്യൂസിന് നേരെ എസ് എഫ് ഐ അക്രമം: പ്രസ് ക്ലബിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി

 
PRESS CLUB

തിരുവനന്തപൂരം: ഏഷ്യാനെറ്റ് ന്യൂസിന് നേരെയുള്ള എസ്എഫ്‌ഐ അതിക്രമത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം പ്രസ് ക്ലബിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി. പ്രെസ്സ് ക്ലബ് പരിസരത്തു നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്തു. അക്രമത്തെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ ചോദിച്ചു.

എസ്എഫ്‌ഐയുടെ അതിക്രമം നിന്ദ്യവും നീചവുമാണെന്നും അദ്ദേഹം പറഞ്ഞു. ലഹരി മാഫിയയ്ക്ക് എതിരെ വാര്‍ത്ത നല്‍കിയതിനാണ് ഏഷ്യാനെറ്റിനോട് പ്രതിഷേധമെന്നത് ലജ്ജാകരമാണെന്ന് ബിജെപി നേതാവ് എംഎസ് കുമാര്‍ പരിഹസിച്ചു.  പ്രസ്‌ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഡോ. പി.കെ.രാജശേഖരന്‍, പ്രസ് ക്ലബ് സെക്രട്ടറി കെ.എന്‍.സാനു എന്നിവര്‍ സംസാരിച്ചു.