ലൈംഗീക അതിക്രമ കേസ്; വ്ളോഗര്‍ ഷാക്കിര്‍ സുബാന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി
Oct 25, 2023, 12:04 IST

കൊച്ചി: ലൈംഗീക അതിക്രമ കേസില്‍ വ്ളോഗര്‍ മല്ലു ട്രാവലര്‍ എന്ന ഷാക്കിര്‍ സുബാന്‍ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. കേസില്‍ നേരത്തെ ഷാക്കിറിന് കോടതി ജാമ്യം അവനുവദിച്ചിരുന്നു. ജാമ്യം ലഭിച്ച ഷാക്കിര്‍ സുബാന്‍ കൊച്ചിയിലെത്തി. തുടര്‍ന്ന് താന്‍ നിരപരാധിയാണെന്നും കേസിനെ നിയമപരമായി നേരിടുമെന്നും മാധ്യമങ്ങളോട് ഷാക്കിര്‍ പ്രതികരിച്ചു.