LogoLoginKerala

ട്രെയിനിൽ മലയാളി വിദ്യാർഥിനിയെ മദ്യം നൽകി പീഡിപ്പിച്ചു; സൈനികനായ പ്രതി അറസ്റ്റിൽ

സൈഡ് അപ്പർബർത്തിൽനിന്ന് ചാടി യുവതിയുടെ ബർത്തിലെത്തി പീഡിപ്പിച്ചുവെന്നാണ് പരാതി

 
Accused
ആലപ്പുഴ : ട്രെയിനില്‍വച്ച് സൗഹൃദം സ്ഥാപിച്ച്, മലയാളി വിദ്യാര്‍ഥിനിക്ക് മദ്യം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ സൈനികന്‍ പിടിയില്‍. പത്തനംതിട്ട സ്വദേശി പ്രതീഷ് കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാജധാനി എക്സ്പ്രസില്‍ വ്യാഴാഴ്ചയാണ് സംഭവം. തിരുവനന്തപുരം സ്വദേശിനിയായ വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായത്. പ്രതീഷ് കുമാര്‍ ജമ്മുകശ്മീരില്‍ സൈനികനാണ്.
സൗഹൃദം സ്ഥാപിച്ച ശേഷം മദ്യം നൽകി അബോധാവസ്ഥയിലാക്കി പീഡിപ്പിച്ചെന്നാണ് പരാതി. വിവാഹിതയും, പിജി വിദ്യാർത്ഥിനിയുമായ പരാതിക്കാരി ഭർത്താവിനോടാണ് ആദ്യം കാര്യങ്ങൾ തുറന്നുപറഞ്ഞത്. തുടർന്ന് ഇരുവരും ഒരുമിച്ചെത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതീഷ് കുമാറിന്റെ ദൃശ്യങ്ങൾ മൊബൈലിൽ യുവതി പകർത്തിയിരുന്നു. ഇതനുസരിച്ച് ഉടൻ തന്നെ പ്രതീഷിനെ അറസ്റ്റ് ചെയ്തു. റെയിൽവേ പൊലീസ് പ്രത്യേകം അന്വേഷണം തുടങ്ങി.