LogoLoginKerala

ഏകീകൃത സിവില്‍ കോഡിനെതിരായ സെമിനാര്‍; കൈ കൊടുക്കാതെ മുസ്ലീം ലീഗ്

ഏകീകൃത സിവില്‍കോഡിനെ മുസ്ലീം വിഷമായി കാണരുതെന്നും ഇതൊരു പൊതു വിഷയമാണെന്നുമാണ് ലീഗിന്റെ നിലപാടെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ വിശദീകരിച്ചു
 
Muslim league

കൊച്ചി: ഏക സിവില്‍കോഡിനെതിരായ സെമിനാറില്‍ പങ്കെടുക്കാനുള്ള സിപിഎം ക്ഷണം മുസ്ലീം ലീഗ് തള്ളി. യുഡിഎഫിന് ക്ഷണമില്ലാത്ത യോഗത്തില്‍മുഖ്യ ഘടകക്ഷിയായ ലീഗിനും പങ്കെടുക്കാന്‍ കഴിയില്ലെന്ന് സാദിഖലി തങ്ങള്‍ വ്യക്തമാക്കി. പാണക്കാട് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം മുസ്ലീം ലീഗ് അറിയിച്ചത്.

സിപിഎം യിഡിഎഫിന്റെ മറ്റ് കക്ഷികളെ ക്ഷണിച്ചില്ലെന്നും,  ഓരോ സംഘടനയ്ക്കും അവരുടെ തീരുമാനം എടുക്കാമെന്നും ലീഗ് ചൂണ്ടിക്കാട്ടി.  കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ മാറ്റിനിര്‍ത്തിയ ഒരു സെമിനാറില്‍ ലീഗ് പങ്കെടുക്കുന്നത് കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തിന് ഭാവിയില്‍ ദോഷം ചെയ്യുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസിനെ കൂടി ഉള്‍പ്പെടുത്തി നടത്തേണ്ടതായിരുന്നു യോഗമെന്ന് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. സെമിനാര്‍ ഭിന്നിപ്പിക്കാനല്ല ഒന്നിപ്പിക്കാനാണ് നടത്തേണ്ടതെന്നും മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഏകീകൃത സിവില്‍കോഡിനെ മുസ്ലീം വിഷമായി കാണരുതെന്നും ഇതൊരു പൊതു വിഷയമാണെന്നുമാണ് ലീഗിന്റെ നിലപാടെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ വിശദീകരിച്ചു.

യുഡിഎഫില്‍ നിന്ന് കോണ്‍ഗ്രസിനെ ക്ഷിക്കാതെ ലീഗിനെ മാത്രം സെമിനാറില്‍ ക്ഷണിക്കുന്നതിന് കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ലീഗ് വിഭാഗത്തിലെ എം കെ മുനീര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. ഈ വിഭാഗത്തിന്റെ നിലപാടിനെ ശരിവെയ്ക്കുന്ന വിധത്തിലാണ് ലീഗിന്റെ യോഗത്തില് തീരുമാനമുണ്ടായത്.