LogoLoginKerala

സുഡാന്‍ ഇവാക്വേഷന്‍: രണ്ടാം വിമാനം ഡല്‍ഹിയിലെത്തി

 
FLIGHT FROM SUDAN

ന്യൂഡല്‍ഹി -സുഡാന്‍ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് പ്രവാസികളുമായി ഇന്ത്യയിലേക്ക് ( ഓപ്പറേഷന്‍ കാവേരി) തിരിച്ച എയര്‍ഫോഴ്‌സ് വിമാനം ഡല്‍ഹിയിലെത്തി. പാലത്തുള്ള എയര്‍ഫോഴ്‌സ് വിമാനത്താവളത്തിലാണ് സുഡാനില്‍ നിന്നുള്ള പ്രവാസി സംഘത്തെ എത്തിച്ചത്. പത്തനംതിട്ട അടൂര്‍ സ്വദേശി നൈജല്‍ രാജുവാണ് സംഘത്തിലുള്ള ഏക മലയാളി. ഇദ്ദേഹം ഖാര്‍ത്തുമില്‍ 2015 മുതല്‍ നേഴ്‌സായി ജോലി ചെയ്യുകയായിരുന്നു.
ആഭ്യന്തര കലാപത്തെ തുടര്‍ന്ന് കടുത്ത കൊള്ളയും പിടിച്ചുപറിയുമാണ് നടക്കുന്നതെന്നും ഭക്ഷണവും വെള്ളവും തീര്‍ന്നിട്ടും താമസ സ്ഥലത്ത് നിന്നും പുറത്തിറങ്ങാനാവാത്ത അവസ്ഥയായിരുന്നുവെന്നും നൈജല്‍ വേദനയോടെ പറഞ്ഞു. വസ്ത്രങ്ങള്‍ മാത്രം എടുക്കാനെ സാധിച്ചിട്ടുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് വൈകിട്ട് 9 .25 നുള്ള എയര്‍ ഇന്ത്യയുടെ എ.ഐ. 829 നമ്പര്‍ ഫ്‌ലൈറ്റില്‍ തിരുവന്തപുരത്തേക്ക് പോകാമെന്ന സന്തോഷത്തിലാണ് നൈജല്‍. പുലര്‍ച്ചെ ഒരു മണിയോടെ നാട്ടിലെത്തും.  
മുംബൈ മലയാളിയായ സെബാസ്റ്റ്യന്‍ പോള്‍ പതിനെട്ടു വര്‍ഷമായി ഖാര്‍ത്തു മില്‍ ഗ്രാഫിക് ഡിസൈനര്‍ ആയി ജോലി ചെയ്യുകയായിരുന്നു . തൃശൂര്‍ സ്വദേശിയാണ് സെബാസ്റ്റ്യന്‍ .