താന്‍ മുഖ്യമന്ത്രിയുടെ കോട്ട് തയാറാക്കിയിട്ടില്ല; പ്രതികരിച്ച് തരൂര്‍
കോഴിക്കോട്: മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വീണ്ടും വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. താന്‍ മുഖ്യമന്ത്രിയുടെ കോട്ട് തയാറാക്കിയിട്ടില്ലെന്ന് ശശി തരൂര്‍ പറഞ്ഞു.ആര് എന്ത് പറഞ്ഞാലും തനിക്ക് പ്രശ്‌നമല്ല. ഇതോക്കെ പറയുന്നത് ആരാണെന്ന് തനിക്കറിയണം. താന്‍ കോട്ട് തയാറാക്കിയിട്ടില്ല. നമ്മുടെ മുഖ്യമന്ത്രിമാര്‍ സാധാരണയായി കോട്ട് ഇടാറില്ല. പിന്നെ എവിടെനിന്നാണ് ഈ കോട്ട് വന്നിരിക്കുന്നത്.
തന്റെ കോട്ട് മുഖ്യമന്ത്രിയുടേത് അല്ല.കോട്ടിന്റെ കാര്യം പറയുന്നവരോട് തന്നെ ചോദിക്കണം അതേപറ്റിയെന്നും തരൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.കഴിഞ്ഞ 14 വര്‍ഷത്തെ പോലെ ക്ഷണം ലഭിക്കുന്‌പോള്‍ അതില്‍നിന്നും തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ പോയി പ്രസംഗിക്കും. എല്ലാവര്‍ക്കും ഇത്തരത്തില്‍ ക്ഷണം ലഭിക്കുന്നുണ്ട്. അവരെല്ലാം പല സ്ഥലങ്ങളിലും പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് സമയം ലഭിക്കുന്നതുപോലെ പരിപാടികളില്‍ പോകും. താങ്കളെ ലക്ഷ്യം വച്ച് ആരെങ്കിലും നീങ്ങുന്നുണ്ടോ എന്ന് മാധ്യങ്ങള്‍ ചോദിച്ചപ്പോള്‍ തനിക്ക് അങ്ങനെ തോന്നുന്നില്ലെന്നും തരൂര്‍ പ്രതികരിച്ചു.