LogoLoginKerala

സ്വവര്‍ഗ വിവാഹത്തിന് സാധുതയില്ല; നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി

 
supreme court

ന്യൂഡല്‍ഹി:  ഇന്ത്യയില്‍ സ്വവര്‍ഗ വിവാഹത്തിന് നിയമസാധുതയില്ല. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.ഇതില്‍ ചീഫ് ജസ്റ്റിസും, ജസ്റ്റിസ് സഞ്ജയ് കൗളും മാത്രമാണ് ഹര്‍ജിയെ അനുകൂലിച്ചത്. ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, നരസിംഹ, ഹിമ കോലി എന്നിവര്‍ എതിര്‍ത്തു.

 രാജ്യം കാത്തിരുന്ന ചരിത്രപരമായ വിധിയിലൂടെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഈ തീരുമാനം കൈക്കൊണ്ടത്. മേയ് 11നു വാദം പൂര്‍ത്തിയാക്കിയ ഹര്‍ജികളില്‍ അഞ്ച് മാസത്തിനുശേഷമാണ് കോടതി ഇന്നു വിധി പറഞ്ഞത്. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിനെ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു.