LogoLoginKerala

ശബരിമലയിൽ വിപ്ലവം; സമസ്തയോട് അടിയറവും; ശരി അത്ത് നിയമം ശരിയെന്ന് പ്രഖ്യാപിച്ച ഇടത് സർക്കാരിന്റെ സമത്വ വാദങ്ങൾക്ക് വിമർശനം; സർക്കാർ സിവിൽ കോഡിനൊപ്പമോ ശരി അത്ത് നിയമത്തിനൊപ്പമോ?

 
PINARAI

തിരുവനന്തപുരം: സമസ്തയുടെ ശരി അത്ത് നിയമത്തെ അനകൂലിച്ചുള്ള സർക്കാർ നിലപാട് എത്തിയതോടെ വീണ്ടും പുലിവാല് പിടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുടുംബശ്രി സത്യപ്രതിജ്ഞയിൽ ഉൾപ്പടെ സർക്കാർ സ്വീകരിച്ച നിലപാടിൽ വിമർശനം ഉയരുമ്പോഴാണ് സമത്വ മുദ്രാവാക്യമുയർത്തിയ ഇടത് സർക്കാരിന് വീണ്ടും വിമർശനം ഉയരുന്നത്. സമസ്തയെ പോലുള്ള മുസ്ലിംസംഘടനകൾ ഇരിക്കാൻ പറഞ്ഞാൽ അനങ്ങാതെ നിൽക്കുന്ന അവസ്ഥയാണ് കേരളത്തിലേതെന്നാണ് ആരോപണം ശക്തമാകുന്നത്.  അടുത്തിടെ കുടുംബശ്രീയുടെ സത്യപ്രതിജ്ഞയിൽ തുല്യ സ്വത്തവകാശത്തെ കുറിച്ചുള്ള പരാമർശം തന്നെ നീക്കിയത് സമസ്ത ഉയർത്തിയ എതിർപ്പിലാണ്. 

ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് എന്താണെന്ന് അറിയാനാണ് കേരളം കാത്തിരിക്കുന്നതും. ശബരിമല സ്ത്രീപ്രവേശന വിപ്ലവം ഉൾപ്പടെ ധീരമായ നിലപാട് കൈക്കൊണ്ട ഇടത് സർക്കാരിന് ഏകീകൃത സിവിൽ കോഡ് വഴി  ഒരു രാജ്യത്ത് ഒരുനിയമമമെന്ന ആശയത്തെ സ്വാ​ഗതം ചെയ്യാനും സാധിക്കും. മറിച്ചാണെങ്കിൽ സമസ്ത പറയുന്നിടത്ത് തുള്ളേണ്ട ​ഗതിയാണ് സർക്കാരിന്റേത് എന്നാണ് വിമർശനം ഉയരുന്നതും. മുസ്ലിം വ്യക്തി നിയമത്തിന് അടിസ്ഥാനമായ ശരിഅത്ത് നിയമത്തിന് ഭരണഘടനാ സാധുതയുണ്ടെന്നാണ് കേരള സർക്കാർ നിലപാട്. 

'പ്രവാചകന്റെ യഥാർഥ ആവിഷ്‌ക്കാര'മാണെന്നും സർക്കാർ വാദിക്കുന്നു. ഈ നിലപാട് ഉറപ്പിച്ചു കൊണ്ട് സുപ്രീം കോടതിയിൽ ഉടൻ സത്യവാങ്മൂലം സമർപ്പിക്കും. ഖുർആൻ സുന്നത്ത് സൊസൈറ്റി, വി പി സുഹ്‌റ തുടങ്ങിയവർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സ്‌പെഷ്യൽ ലീവ് പെറ്റിഷനിലാണ് സർക്കാർ സത്യവാങ്മൂലം സമർപ്പിക്കുക. ദ ഹിന്ദു ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്. ഭരണഘ
നയ്ക്കും മുകളിലാണോ മതനിമയമങ്ങളെന്ന ആക്ഷേപം ഇടത് അനൂകൂല സംഘടനകളും പ്രവർത്തകരും തന്നെ ആരോപിക്കുമ്പോഴാണ് സമസ്തയേയും മുസ്ലീം ന്യൂനപക്ഷങ്ങളെ പിണക്കാതെയുമുള്ള സർക്കാരിന്റെ പോക്ക്. ശബരിമലയിൽ  സ്ത്രീപ്രവേശനത്തിൽ ആചാരം നോക്കാതെയായിരുന്നു സർക്കാർ നിലാപാട് സ്വീകരിച്ചത്. തന്ത്രികുടുംബത്തെ വരെ കടന്ന് ആക്രമിച്ച നിലപാടും അന്ന് മുഖ്യമന്ത്രി സ്വീകരിക്കുകയും ചെയ്തു. 

ഇപ്പോഴിതാ ഏകീകൃത സിവിൽ കോഡിൽ സർക്കാർ നിലപാട് സമസ്തയെ തണുപ്പിക്കുന്നതാണെന്നാണ് ആക്ഷേപം ഉയരുന്നത്. ശരീഅത്ത് നിയമത്തിൽ അടങ്ങിയിരിക്കുന്ന മുസ്ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട പിന്തുടർച്ചാവകാശ നിയമവും മറ്റെല്ലാ നിയമശാഖകളും ഭരണഘടനയുടെ വ്യവസ്ഥകൾക്കനുസൃതമാണെന്ന് വ്യക്തമാക്കിയാകും സംസ്ഥാനം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുക.

മുസ്ലിം സ്ത്രീകളുടെ പിന്തുടർച്ചാവകാശം സംബന്ധിച്ച് മുസ്ലിങ്ങൾ പിന്തുടരുന്ന രീതി ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്ന് പ്രഖ്യാപിക്കണമെന്ന പരാതിക്കാരുടെ ഹർജി കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരയാണ് സ്‌പെഷ്യൽ ലീവ് പെറ്റിഷൻ സമർപ്പിച്ചത്. മുസ്ലിം വ്യക്തിനിയമം സ്ത്രീകളോട് വിവേചനം കാണിക്കുകയും നിയമത്തിന് മുന്നിൽ മതം, വംശം, ജാതി, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുന്നതിനും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്നുവെന്നും പരാതിക്കാർ വാദിച്ചിരുന്നു. എന്നാൽ, ഹർജിയിൽ തീർപ്പുകൽപ്പിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കേരള ഹൈക്കോടതി, പ്രശ്നങ്ങൾ പരിഗണിച്ചുള്ള നിയമനിർമ്മാണം നിയമസഭയ്ക്ക് വിടുകയായിരുന്നു.എന്നാൽ, നിലവിലുള്ള ആചാരങ്ങളും നടപടിക്രമങ്ങളും തുടരണമെന്ന് സംസ്ഥാന സർക്കാർ വിളിച്ചുചേർത്ത മതനേതാക്കളുടെയും മറ്റ് ബന്ധപ്പെട്ടവരുടെയും ഉന്നതതല യോഗം ഏകകണ്ഠമായി അഭ്യർത്ഥിച്ചതിനെത്തുടർന്ന് ഈ വിഷയത്തിൽ നിയമനിർമ്മാണം നടത്തേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചു.

ഇസ്ലാം അംഗീകരിച്ച തത്വങ്ങളുടെ അടിസ്ഥാനത്തിൽ മുസ്ലിം സമുദായത്തിൽപ്പെട്ട ഒരാൾക്ക് വിവേചനത്തെക്കുറിച്ച് പരാതിപ്പെടാൻ കഴിയില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വാദിക്കും. പിന്തുടർച്ചാവകാശ തത്വങ്ങൾ ഇസ്ലാമിക നിയമങ്ങളെക്കുറിച്ചുള്ള തങ്ങളുടെ ഗ്രാഹ്യത്തിന് വിരുദ്ധമാണെന്ന് ഹർജിക്കാർക്ക് തോന്നുന്നുവെങ്കിൽ, അവരുടെ മനസ്സാക്ഷിക്ക് അനുസൃതമായി പ്രവർത്തിക്കാൻ അവർക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ, കോടതിയിലൂടെ അവർക്ക് അവരുടെ കാഴ്ചപ്പാടുകൾ നടപ്പിലാക്കാൻ കഴിയില്ലെന്നും സർക്കാർ വാദിക്കും.