ലീഗ് എം എല്‍ എയുമായി ആര്‍ എസ് എസ് ചര്‍ച്ച നടത്തിയെന്ന് വെളിപ്പെടുത്തല്‍
മുസ്ലീം ലീഗിന് ആര്‍ എസ് എസ് നേതൃത്വത്തിന്റെ പ്രശംസ

കൊച്ചി-തീവ്രവാദ സംഘടനകളുടെ നിലപാടോ സ്വഭാവമോ ലീഗിനുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് ആര്‍ എസ് എസ്. പക്ഷേ വര്‍ഗീയ താത്പര്യങ്ങള്‍ അവര്‍ക്കുണ്ടെന്നത് വസ്തുതയാണെന്നും പ്രാന്ത കാര്യവാഹ് പി എന്‍ ഈശ്വരന്‍ പറഞ്ഞു. ജമാ അത്തെ ഇസ്ലാമിക്കൊപ്പം ലീഗിനെ നിര്‍ത്തുന്നില്ല. പല സാമുദായിക നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഡല്‍ഹിയില്‍ മുസ്‌ലീം ബുദ്ധിജീവികളുടെ ഒരു ഗ്രൂപ്പുമായി ചര്‍ച്ച നടത്തിയിരുന്നു അതില്‍ അമാ അത്തെ ഇസ്‌ലാമിയുടെ ഒരാളുണ്ടായിരുന്നു. ലീഗിന്റെ നേതാക്കളുമുണ്ടായിരുന്നു. ഒരു സിറ്റിഗ് എം എല്‍ എയുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും ഈശ്വരന്‍ പറഞ്ഞു.
കൃസ്ത്യന്‍ സമൂഹത്തിനിടയില്‍ ആര്‍ എസ് എസിനെക്കുറിച്ചുള്ള ഒരു ഭയം ഉള്ള കാലമുണ്ടായിരുന്നുവെന്നും ഇപ്പോള്‍ അത് മാറി സൗഹൃദം ആഗ്രഹിക്കുന്നുവെന്നും പല ബിഷപ്പുമാരുമായി നടത്തിയ ചര്‍ച്ചകളെ ഉദ്ദരിച്ച് ആര്‍ എസ് എസ് നേതാക്കള്‍ വ്യക്തമാക്കി. സഭാ നേതൃത്വവുമായി നിലവിലുളള ആശയവിനിമയം തുടരും. കേരളത്തിലെ മുസ്ലിം ന്യൂനപക്ഷം ചര്‍ച്ചക്ക് മുന്നോട്ട് വന്നിട്ടില്ല. ചര്‍ച്ചക്ക് തയ്യാറായാല്‍ വിഷയം അപ്പോള്‍ പരിഗണിക്കും. ജമാ അത്തെ ഇസ്ലാമിയുമായി നടത്തിയത് സംഘടനാപരമായ ചര്‍ച്ചയല്ല. ഇങ്ങോട്ട് ആവശ്യപ്പെട്ട പ്രകാരം ബൗദ്ധിക തലത്തിലുള്ള സംവാദമാണ് നടന്നതെന്നും അവര്‍ വ്യക്തമാക്കി. അതേ സമയം സംസ്ഥാനത്ത് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ആര്‍ എസ് എസ് തീരുമാനിച്ചിട്ടുണ്ട്. ശതാബ്ദി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി അടുത്ത ഒരു വര്‍ഷത്തോടെ എണ്ണായിരം സ്ഥലങ്ങളില്‍ പ്രവര്‍ത്തനം പ്രവര്‍ത്തനം നടത്താനാണ് തീരുമാനം.നിലവില്‍ ഇവര്‍ക്ക് നിലവില്‍ 5359 സ്ഥലങ്ങളിലാണ് പ്രവര്‍ത്തനമുള്ളത്. മുതിര്‍ന്ന പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി വിവിധ ശ്രേണികളില്‍ പെട്ടവര്‍ക്കായി സംസ്ഥാനത്ത് നാല് കേന്ദ്രങ്ങളിലായി പരിശീലന വര്‍ഗുകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.