LogoLoginKerala

രേണു രാജിന്റെ ആക്ഷന്‍ പ്ലാനുമായി മുന്നോട്ട് പോകും; എറണാകുളം ജില്ലാ കളക്ടറായി എന്‍ എസ് കെ ഉമേഷ് ചുമതലയേറ്റു

 
nsk umesh

ബ്രഗ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടുത്തം കത്തിനില്‍ക്കുന്നതിനിടെ പുതിയ  എറണാകുളം ജില്ലാ കളക്ടറായി എന്‍ എസ് കെ ഉമേഷ് ചുമതലയേറ്റു. രാവിലെ 9.45 ന് കളക്ടറേറ്റിലെത്തിയ പുതിയ ജില്ലാ കളക്ടറെ എഡിഎം എസ്. ഷാജഹാന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. എട്ട് ദിവസങ്ങള്‍ പിന്നിടുമ്പോളും കൊച്ചിയെ ശ്വാസം മുട്ടിച്ചുകൊണ്ട് ബ്രഹ്‌മപുരത്ത് നിന്നും ഉയരുന്ന പുകയും, തീ പൂര്‍ണമായും അണയ്ക്കലുമാണ് പുതിയ കലക്ടര്‍ക്ക് മുന്നിലുള്ള പ്രധാന കടമ്പ.

ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ മുന്‍ കലക്ടര്‍ ഡോ രേണു രാജിന് വാഴ്ച സംഭവിച്ചതിനെ തുടര്‍ന്നായിരുന്നു വയനാട്ടിലേക്ക് അവരെ സ്ഥലം മാറ്റിയത്. എന്നാല്‍ പുതുതായി ചുമതല ഏറ്റെടുത്ത കലക്ടര്‍ എന്‍ എസ് കെ ഉമേഷിന്റെ പ്രതികരണവും ശ്രദ്ദേയമാവുന്നുണ്ട്.

വലിയരീതിയില്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു രേണു രാജിനെതിരെ നടപടി വന്നത്. എന്നാല്‍ ബ്രഹാമപുരം സംഭവവുമായി ബന്ധപ്പെട്ട് മുന്‍ കളക്ടര്‍ രേണു രാജ് നല്ലൊരു ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കിയിരുന്നു ന്നെും അത് നടപ്പാക്കുമെന്നുമാണ് ിപ്പോള്‍ പുതിയ കലക്ടര്‍ നടത്തിയ പ്രതികരണം. മാത്രവുമല്ല അതിനായി എല്ലാവരുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് ചുമതലയേറ്റ ശേഷം കളക്ടര്‍ പറഞ്ഞു.

ബ്രഹ്‌മപുരത്തെ പ്രശ്നങ്ങള്‍ മനസിലാക്കി മാലിന്യനിര്‍മ്മാര്‍ജനവുമായി ബന്ധപ്പെട്ട് ദീര്‍ഘകാല പരിഹാരത്തിനായി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടീം എറണാകുളമായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കോര്‍പ്പറേഷന്റെയും പൊതുനജനങ്ങളുടെയും സഹകരണത്തോടെ പ്രശ്നം പരിഹരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

ബ്രഹ്‌മപുരത്ത് ശാശ്വത പരിഹാരം കാണാന്‍ ടീം ആയി പ്രവര്‍ത്തിക്കണം. മുന്‍ കളക്ടര്‍ രേണു രാജ് നല്ലൊരു ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കിയിരുന്നു. അത് നടപ്പാക്കും. ജനങ്ങളുടെ സഹകരണം പ്രതിക്ഷിക്കുന്നു. എല്ലാവര്‍ക്കും ഒന്നിച്ച് പ്രവര്‍ത്തിക്കാം. ഇപ്പോഴുള്ള സാഹചര്യം മറികടക്കും. മാലിന്യനിര്‍മാജനത്തിനായി ഹ്രസ്വകാല ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ നാടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ചുമതല കൈമാറാന്‍ രേണു രാജ് ഇല്ലായിരുന്നു. യാത്ര അയപ്പിന് നില്‍ക്കാതെ രേണു രാജ് ഇന്നലെ തന്നെ ചുമതല ഒഴിഞ്ഞു. ചുമതല കൈമാറാന്‍ എത്തുമെന്ന് അറിയിച്ചെങ്കിലും വരുന്നില്ലെന്ന് ജീവനക്കാരെ രാവിലെ അറിയിക്കുകയായിരുന്നു.

രാവിലെ കാക്കനാട് കളക്ടേറ്റിലെത്തിയാണ് ഉമേഷ് ചുമതലയേറ്റെടുത്തത്. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായിരുന്നു എന്‍എസ്‌കെ ഉമേഷ്. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം വിവാദമായ പശ്ചത്തലത്തിലാണ് എറണാകുളം ജില്ല കളക്ടറായിരുന്ന രേണുരാജിനെ സ്ഥലം മാറ്റിയത്.

ഏഴു മാസവും 12 ദിവസവും ജില്ലയെ നയിച്ച രേണു രാജിന് ബുധനാഴ്ചയാണ് അപ്രതീക്ഷിത സ്ഥലംമാറ്റം ലഭിച്ചത്. വയനാട് ജില്ലാ കലക്ടറായാണ് പുതിയ നിയമനം. ബ്രഹ്‌മപുരത്തെ തീപിടിത്തവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിമര്‍ശനം ഉള്‍പ്പെടെ രേണു രാജിന്റെ സ്ഥലംമാറ്റത്തിന് കാരണമായെന്നു വിലയിരുത്തപ്പെടുന്നു.

ബ്രഹ്‌മപുരം തീപിടിത്തത്തില്‍ ഇന്നലെ ഹൈക്കോടതി നിലപാട് കടുപ്പിച്ചിരുന്നു. ബ്രഹ്‌മപുരത്തെ അഗ്‌നിബാധ മനുഷ്യ നിര്‍മ്മിതമാണേയെന്ന് ആരാഞ്ഞ ഹൈക്കോടതി, ജില്ല കലക്ടര്‍, കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ എന്നിവര്‍ ഇന്നു കോടതിയില്‍ നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഉത്തരവിട്ടു. കൃത്യമായ മറുപടിയില്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കിയിലരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലംമാറ്റം എന്നുള്ളതും ശ്രദ്ധേയമാണ്.

അതേസമയം എട്ടു ദിവസമായി പൂര്‍ണമായി പരിഹരിക്കാന്‍ സാധിക്കാത്ത ബ്രഹ്‌മപുരം പ്രശ്‌നം പുതിയ കലക്ടര്‍ക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണ്. ഈ ദിവസങ്ങളില്‍ ഹൈക്കോടതിയില്‍നിന്നടക്കം മുന്‍  ജില്ലാ കലക്ടര്‍ക്ക് വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. അതുകൊണ്ട് തന്നെ കൂടിയാലോചിച്ച് അടിയന്തിരമായി നടപടികള്‍ സ്വീകരിച്ച് മുന്നോട്ട് പോവുക മാത്രമാണ് പുതിയ കലക്ടര്‍ക്ക് മുന്നിലുള്ള ആദ്യ ലരക്ഷ്യം. കൂടാതെ എത്രയും വേഗം പ്രശ്‌നം പരിഹരിക്കുക എന്നതും വലിയ കമ്പയാണ്.