LogoLoginKerala

നിയമന തട്ടിപ്പ് കേസ്; അഖില്‍ സജീവ് പിടിയില്‍

തമിഴ്‌നാട് തേനിയില്‍ നിന്നാണ് പ്രതിയെ കണ്ടെത്തിയത്
 
Akhil sajeev

ആരോഗ്യമന്ത്രിയുടെ ഓഫീസ് മറയാക്കിയുള്ള നിയമന തട്ടിപ്പ് കേസിലെ മുഖ്യ പ്രതി അഖില്‍ സജീവ് പിടിയില്‍. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അഖില്‍ സജീവ് പിടിയിലായത്.പത്തനംതിട്ട പൊലീസാണ് പ്രതിയെ പിടികൂടിയത്. തമിഴ്‌നാട് തേനിയില്‍ നിന്നാണ് പ്രതിയെ കണ്ടെത്തിയത്.

തട്ടിപ്പ് പുറത്തു വന്നതിന് പിന്നാലെ അഖില്‍ സജീവ് ഒളിവില്‍ പോയിരുന്നു. കേസിലെ മറ്റ് പ്രതികള്‍ക്ക് അഖിലുമായുള്ള ബന്ധം ഇതു സംബന്ധിച്ചുള്ള ചോദ്യം ചെയ്യല്‍ എന്നിവ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തട്ടിപ്പ് കേസില്‍ അഖില്‍ മുഖ്യ പങ്ക് വഹിച്ചതായി കണ്ടെത്തിയിരുന്നു.

കന്യാകുമാരി ഭാഗത്ത് അഖില്‍ ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് മലപ്പുറം, പത്തനംതിട്ട പൊലീസിന്റെ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.