LogoLoginKerala

'റാപിഡ് എക്‌സ്' ഇനി 'നമോഭാരത്' പേര് മാറ്റി കേന്ദ്രസര്‍ക്കാര്‍

 
rappid express

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ സെമി-ഹൈ സ്പീഡ് റീജിയണല്‍ റെയില്‍ സര്‍വീസായ റാപ്പിഡ് എക്സിന്റെ ഉദ്ഘാടനത്തിന് മുന്‍പേ പേര് മാറ്റി കേന്ദ്രസര്‍ക്കാര്‍. നമോ ഭാരത് എന്നാണ് പുതുക്കിയ പേര്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പേരില്‍ മാറ്റം വരുത്തിയത്.

സാഹിബാബാദ്, ദുഹായ് എന്നീ ഡിപ്പോ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന റീജിയണല്‍ റെയില്‍ സര്‍വ്വീസാണിത്. ഈ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അതിവേഗ ട്രെയിനായതു കൊണ്ട് തന്നെ വെറും 15 മിനിറ്റു കൊണ്ട് ഒരു നഗരത്തില്‍ നിന്ന് മറ്റേ നഗരത്തിലേക്ക് എത്തിച്ചേരാനാവുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.