LogoLoginKerala

സ്വപ്‌നയുടെ ആരോപണം തെറ്റാണെങ്കില്‍ മുഖ്യമന്ത്രി നിയമനടപടി സ്വീകരിക്കാത്തതെന്ത്: രമേശ് ചെന്നിത്തല

ബ്രഹ്മപുരത്ത് ഇടപെടാതെ മുഖ്യമന്ത്രി നാടുവിട്ടു പോയോ 

 
ramesh chennithala

പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് സ്വര്‍ണ്ണക്കടത്ത് കേസില്‍ ഞാന്‍ ഉന്നയിച്ച ഓരോ കാര്യങ്ങളും സത്യമാണ് എന്ന് ഓരോ ദിവസവും തെളിഞ്ഞു വന്നു കൊണ്ടിരിക്കുകയാണ്. 

കൊച്ചി-സ്വപ്‌ന സുരേഷ് പറയുന്ന കാര്യങ്ങള്‍ തെറ്റാണെങ്കില്‍ എന്തുകൊണ്ട് മുഖ്യമന്ത്രി ഒരു നിയമനടപടിക്ക് തയ്യാറാകുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി അതിന് തയ്യാറാകാതിരിക്കുന്നത് ഇതില്‍ വസ്തുത ഉണ്ട് എന്നുള്ളതിന് തെളിവാണെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 
പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് സ്വര്‍ണ്ണക്കടത്ത് കേസില്‍ ഞാന്‍ ഉന്നയിച്ച ഓരോ കാര്യങ്ങളും സത്യമാണ് എന്ന് ഓരോ ദിവസവും തെളിഞ്ഞു വന്നു കൊണ്ടിരിക്കുകയാണ്. സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ട്. ഓരോ ദിവസവും കഴിയുന്തോറും കൂടുതല്‍ വ്യക്തമായ തെളിവുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഓരോ ദിവസവും വസ്തുതകള്‍ പുറത്തുവരുന്നത് പാര്‍ട്ടിക്കും ഭരണകൂടത്തിനും മുഖ്യമന്ത്രിക്കും പങ്കുണ്ട് എന്നുള്ളത് തന്നെയാണ്.  സ്വര്‍ണ്ണക്കള്ളക്കടത്ത് അന്വേഷണം ഏറ്റവും പ്രധാനപ്പെട്ട അവസ്ഥയിലെത്തിയപ്പോള്‍ നിലയ്ക്കുകയുണ്ടായി. ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഒത്തുതീര്‍പ്പായിരുന്നു അതിന്റെ പ്രധാനപ്പെട്ട കാരണം ഇവിടെയും അതുണ്ടാകുമോ എന്നറിയില്ല. ഏതായാലും സത്യം സ്വര്‍ണപാത്രം കൊണ്ട് മൂടി വെച്ചാലും പുറത്തുവരും എന്നതിന്റെ ഉദാഹരണമാണ് ഇവിടെ കാണുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ബ്രഹ്മപുരത്ത് ഇത്ര വലിയ അഗ്നിബാധയുണ്ടായിട്ട് പ്രതികരിക്കാത്ത മുഖ്യമന്ത്രി നാടുവിട്ടു പോയോ എന്ന് ചെന്നിത്തല ചോദിച്ചു. സംസ്ഥാനത്ത് നടന്ന വലിയൊരു അഴിമതിയാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട് നടന്നത്. ഗുരുതരമായ ഈ അഴിമതി അന്വേഷിക്കണം. ഇതിന്റെ ഉത്തരവാദികളെ കണ്ടെത്തി നിയമത്തിനു മുന്‍പില്‍ കൊണ്ടുവരണം. ഇതുവരെയായിട്ടും ഇതിന്റെ ഉത്തരവാദികളെ കണ്ടെത്തുവാന്‍ ഒരു നീക്കവും സര്‍ക്കാര്‍ നടത്തുന്നില്ല. ഇത് പാര്‍ട്ടിക്കാര്‍ക്കും സ്വന്തക്കാര്‍ക്കും വേണ്ടി നടത്തിയിട്ടുള്ള കോണ്‍ട്രാക്ട് ആണ്  എന്നാണ് പറയുന്നത്. ഇതിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെങ്കില്‍ വിശദമായ ഒരു അന്വേഷണം ആവശ്യമാണ്. ഒരു എഫ്‌ഐആര്‍ പോലും ഇടാന്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. കൊച്ചി പോലെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നഗരം  പത്ത് പതിനൊന്ന് ദിവസമായി വീര്‍പ്പ് മുട്ടുകയാണ്. ഈ പുക ശ്വസിച്ച് നിരവധി ആളുകള്‍ക്ക് അസുഖങ്ങള്‍ ഉണ്ടാകുന്നു . പല ആളുകളും ആശുപത്രിയില്‍ അഭയം തേടേണ്ടി വരുന്നു എന്നിട്ടും സര്‍ക്കാരും കോര്‍പ്പറേഷനും അനങ്ങുന്നില്ല. വല്ലാത്ത അവസ്ഥയിലേക്കാണ് നീങ്ങുന്നത് ഇതുവരെ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല അദ്ദേഹം നാടുവിട്ടു പോയോ. 
തൊട്ടടുത്ത മുളന്തുരുത്തി ഭാഗം കൂടുതല്‍ ഭീഷണി നേരിടുന്നു എന്നാണ് അറിയുന്നത്. ഈ നിലയില്‍ ജനങ്ങളെ ബന്ധികളാക്കി വീടുകളില്‍ തന്നെ ഇരുത്തുന്ന നിലയാണ് ഇപ്പോള്‍ കാണുന്നത്. അടിയന്തരമായി ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ പ്രതികരിക്കണം. നടപടി സ്വീകരിക്കണം ഇതില്‍ അഴിമതിക്കാര്‍ ആരായാലും അവരെ കണ്ടെത്തണം അതോടൊപ്പം ബഹുമാനപ്പെട്ട കോടതി പറഞ്ഞപോലെ ഈ വിശപ്പുക  ശ്വസിച്ച് എത്രനാള്‍ ജനങ്ങള്‍ ജീവിക്കണം എന്ന് സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതാണ് മാത്രമല്ല  ഈ വിവാധ കമ്പനിക്ക്  കോഴിക്കോട് കോര്‍പ്പറേഷന്റെ കണ്ണായ സ്ഥലം നിയമവിരുദ്ധമായി  പണയപ്പെടുത്താനുള്ള തരത്തില്‍  ഉത്തരവ് ല്‍കിയത് സംബന്ധിച്ചും അന്വേഷിക്കണം.
എം കെ രാഘവന്‍ എതിരായിട്ടുള്ള അച്ചടക്ക നടപടി പാര്‍ട്ടി ഹൈക്കമാന്റാണ് എടുക്കേണ്ടതെന്ന് അദ്ദേഹം പ്രതികരിച്ചു. പാര്‍ട്ടി അച്ചടക്കം താനടക്കം എല്ലാവര്‍ക്കും ബാധകമാണ്. അഭിപ്രായം പറയേണ്ട വേദി ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.