LogoLoginKerala

ഇ പി ജയരാജന്റെ ബന്ധുക്കളുടെ പേരിലുള്ള റിസോര്‍ട്ട് വാങ്ങാന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

 
EP Jayarajan
കണ്ണൂര്‍: സി പി എം നേതാവും ഇടതു മുന്നണി കണ്‍വീനറുമായ ഇ പി ജയരാജന്റെ ബന്ധുക്കൾക്ക്
ഓഹരി പങ്കാളിത്തമുള്ള ' വൈദേകം ' ആയുര്‍വേദ റിസോര്‍ട്ട് വാങ്ങുന്നത് കേന്ദ്ര വിവര സാങ്കേതിക വകുപ്പ് സഹ മന്ത്രി രാജീവ് ചന്ദ്രശേഖർ. ഈ മാസം 15 ന് ഇത് സംബന്ധിച്ച കരാര്‍ ഒപ്പിടും. എത്ര തുകയ്ക്കാണ് റിസോര്‍ട്ട് വില്‍ക്കുന്നതെന്ന് വ്യക്തമല്ല.
റിസോര്‍ട്ടിന്റെ മറവില്‍ ഇ.പി.ജയരാജന്‍ അനധികൃത സ്വത്ത് സ്മ്പാദനം നടത്തുന്നുവെന്ന് മുതിര്‍ന്ന സി പി എം നേതാവ് പി.ജയരാജന്‍ സി പി എം സംസ്ഥാന കമ്മറ്റിയില്‍ ആരോപണം ഉന്നയിച്ചതോടെയാണ് കണ്ണൂരിലെ വൈദേകം റിസോര്‍ട്ട് വിവാദത്തിലായത്. ഇ പി ജയരാജന്റെ ഭാര്യയ്ക്കും മകനും ഓഹരി പങ്കാളിത്തമുള്ള സ്ഥാപനമാണ് ഇത്. പരാതി എഴുതി നല്‍കാന്‍ പി.ജയരാജന്‍ തയ്യാറാകാത്തതിനാല്‍ ഇത് സംബന്ധിച്ച പാര്‍ട്ടി അന്വേഷണം നടക്കാതെ പോകുകയായിരുന്നു. തന്റെ ഭാര്യ ജോലിയില്‍ നിന്ന് വിരമിച്ചപ്പോള്‍ കിട്ടിയ പണമാണ് റിസോര്‍ട്ടില്‍ നിക്ഷേപിച്ചതെന്നായിരുന്നു ഇ പി ജയരാജന്റെ വിശദീകരണം. 
വിവാദത്തില്‍ പെട്ടതിനെ തുടര്‍ന്ന് റിസോര്‍ട്ടിലെ ഓഹരികൾ വില്‍ക്കാന്‍ നേരത്തെ തീരുമാനമെടുത്തിരുന്നു.