LogoLoginKerala

ബംഗാള്‍ ഉള്‍ക്കടലില്‍ അതി തീവ്ര ന്യൂനമര്‍ദ്ദം; ഉടന്‍ ‘സിട്രാങ്’ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യത

 
ബംഗാള്‍ ഉള്‍ക്കടലില്‍ അതി തീവ്ര ന്യൂനമര്‍ദ്ദം; ഉടന്‍ ‘സിട്രാങ്’ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യത

 

ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത് അടുത്ത 12 മണിക്കൂറിനുള്ളില്‍ ‘സിട്രാങ്’ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ചു വരും ദിവസങ്ങളില്‍ മഴ പൊതുവെ ദുര്‍ബലമാകും
ഒറ്റപെട്ട സ്ഥലങ്ങളില്‍, പ്രത്യേകിച്ച് തെക്കന്‍ കേരളത്തില്‍, ഇടി മിന്നലൊടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം രാജ്യത്ത് നിന്ന് പൂര്‍ണമായും പിന്‍വാങ്ങാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.