അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴ; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
Jul 4, 2023, 11:29 IST
തിരുവനന്തപൂരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശക്തമായ മഴയെതുടര്‍ന്ന് എല്ലാ ജില്ലകളിലും കണ്ടോള്‍ റൂം തുറന്നിട്ടുണ്ട്. ജില്ലാതല, താലൂക്ക് തല എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.