LogoLoginKerala

കേരളത്തില്‍ ഇത്തവണ സമീപകാലത്തെ ഏറ്റവും ദുര്‍ബലമായ കാലവര്‍ഷം; മഴയില്‍ 60% കുറവ്

 
rain

തിരുവനന്തപൂരം: കേരളത്തില്‍ കടന്നു പോകുന്നതെന്ന് സമീപകാലത്തെ ഏറ്റവും ദുര്‍ബലമായ കാലവര്‍ഷമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകള്‍. ജൂണ്‍ മാസത്തില്‍ ഇതുവരെ ലഭിക്കേണ്ട മഴയില്‍ 60% ത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സാധാരണ കാലവര്‍ഷം കനത്തു പെയ്യുന്ന വയനാട്, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ലഭിക്കേണ്ട 70% ലധികം മഴയും ലഭിച്ചിട്ടില്ലെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.