LogoLoginKerala

ഉമ്മന്‍ചാണ്ടിയെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു

 
oommen chandi rahul gandhi

ബംഗളൂരു-ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചു. ബംഗളൂരുവിലെ എച്ച്‌സിജി ആശുപത്രിയില്‍ ഇന്ന് ഉച്ചയോടെയാണ് രാഹുല്‍ എത്തിയത്. ഉമ്മന്‍ചാണ്ടിയുടെ ബന്ധുക്കളുമായും രാഹുല്‍ ആശയവിനിമയം നടത്തി. അതേസമയം ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യം നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ബംഗളൂരുവില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ രാഹുല്‍ ഗാന്ധി ഇന്ന് ഉച്ചയോടെയാണ് ആശുപത്രിയില്‍ എത്തി ഉമ്മന്‍ചാണ്ടിയെ കണ്ടത്. കോണ്‍ഗ്രസ് നേതാക്കളായ കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, ബെന്നി ബഹനാന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയെ താന്‍ ഏറെ ഇഷ്ടപ്പെടുന്നു എന്ന് രാഹുല്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ ബന്ധുക്കളുമായും ഡോക്ടര്‍മാരുമായും ആശയ വിനിമയം നടത്തിയാണ് രാഹുല്‍ മടങ്ങിയത്. മക്കളായ അച്ചു ഉമ്മന്‍, മറിയ ഉമ്മന്‍, ചാണ്ടി ഉമ്മന്‍ എന്നിവരാണ് ആശുപത്രിയില്‍ ഉമ്മന്‍ചാണ്ടിക്ക് ഒപ്പമുള്ളത്.

കഴിഞ്ഞ ദിവസമാണ് വൈറല്‍ ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകന്‍ ചാണ്ടി ഉമ്മന്‍ സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചതിനെ തുടര്‍ന്ന് നിരവധി പേര്‍ ഉമ്മന്‍ചാണ്ടിയെ കാണാന്‍ എത്തി. അണുബാധ പൂര്‍ണ്ണമായും ഭേദമാകാത്ത സാഹചര്യത്തില്‍ സന്ദര്‍ശകര്‍ക്ക് ആശുപത്രിയില്‍ വിലക്കുണ്ട്. അതേസമയം ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നേരത്തെ ഉമ്മന്‍ചാണ്ടിക്ക് ഭാര്യയും മക്കളും ചികിത്സ നിഷേധിക്കുന്നു എന്ന് ആരോപിച്ച് സഹോദരന്‍ മുഖ്യമന്ത്രിയ്ക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.