LogoLoginKerala

രാഹുല്‍ വീണ്ടും എംപി; ലോക്‌സഭാ അംഗത്വം പുനസ്ഥാപിച്ചു

രാഹുല്‍ ഗാന്ധി ഇന്ന് തന്നെ സഭയിലെത്തും. പാര്‍ലമെന്റിലെത്തുന്നത് 134 ദിവസത്തിന് ശേഷം

 
Rahul gandhi

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം പുനസ്ഥാപിച്ചു. ഇതു സംബന്ധിച്ചുള്ള വിജ്ഞാപനം ലോക്‌സഭ സെക്രട്ടറിയേറ്റ് പുറത്തിറക്കി. അപകീര്‍ത്തി കേസിലെ സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തതോടെ ജനപ്രതിനിധി ആയിരിക്കാനുള്ള രാഹുലിന്റെ അയോഗ്യത ശനിയാഴ്ച്ച നീങ്ങിയിരുന്നു. തുടര്‍ന്ന് ഔദ്യോഗിക പ്രഖ്യാപനം ഇന്നാണ് ഉണ്ടായത്.

134 ദിവസങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ തിരിച്ച് ലോക്‌സഭയിലെത്തുക. ഇന്നു തന്നെ അദ്ദേഹം ലോക്‌സഭയിലെത്തുമെന്നാണ് പുറത്തു വരുന്ന വിവരം. വീണ്ടും എംപി സ്ഥാനം ലഭിച്ചതോടെ നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ പ്രതിപക്ഷ സംഖ്യമായ 'ഇന്ത്യ' കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് രാഹുല്‍ ഗാന്ധി പങ്കെടുക്കും. മണ്‍സൂണ്‍ സെഷനില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നത് പ്രതിപക്ഷത്തിന് ഗുണമായി മാറാന്‍ സാധ്യതയേറയാണ്.

രാഹുല്‍ ഗാന്ധിയുടെ അയോഗ്യത നീങ്ങിയതില്‍ സന്തോഷം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാക്കള്‍. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് ശശി തരൂര്‍ വ്യക്തമാക്കി.