LogoLoginKerala

കലാപപ്രദേശങ്ങളിലേക്ക് ഹെലികോപ്റ്ററില്‍ യാത്ര തുടര്‍ന്ന് രാഹുല്‍ മണിപ്പൂരില്‍

രാഹുലിനെ തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം, പോലീസ് വെടിവെപ്പ്
 
rahul gandhi

ഇംഫാല്‍-കലാപം തുടരുന്ന മണിപ്പൂരിലേക്ക് ഹെലികോപ്റ്ററില്‍ യാത്ര തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. റോഡ് മാര്‍ഗമുള്ള യാത്ര പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട അനിശ്ചിതാവസ്ഥക്കൊടുവില്‍ ഇംഫാലിലേക്ക് മടങ്ങിയ രാഹുല്‍ യാത്ര ഹെലികോപ്റ്ററിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

ഇംഫാല്‍ വിമാനത്താവളത്തില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ ബിഷ്ണുപുരില്‍ ബാരിക്കേഡ് സ്ഥാപിച്ച് പോലീസ് രാഹുലിനെ തടഞ്ഞതിനെ തുടര്‍ന്ന് രാഹുലിനു വഴിയൊരുക്കാനെത്തിയ നൂറുകണക്കിനു സ്ത്രീകളടക്കമുള്ളവര്‍ പൊലീസുമായി ഏറ്റുമുട്ടി. പ്രതിഷേധിച്ചവരെ പിരിച്ചുവിടാന്‍. ആകാശത്തേക്ക് വെടിവച്ച പൊലീസ്, കണ്ണീര്‍വാതകവും പ്രയോഗിച്ചു. ഉച്ചയ്ക്ക് 12.30 മുതല്‍ രണ്ടു മണിക്കൂറോളം രാഹുല്‍ വാഹനത്തില്‍ തുടര്‍ന്ന രാഹുല്‍ സ്ഥിതിഗതികള്‍ വഷളായതോടെ ഇംഫാലിലേക്ക് മടങ്ങുകയായിരുന്നു. 
ഉച്ചയ്ക്കു ശേഷം ഇംഫാലിലേക്കു മടങ്ങാനിരുന്ന രാഹുല്‍ മെയ്‌തെയ് അഭയാര്‍ഥി ക്യാംപുകളില്‍ എത്തുമെന്നും പാര്‍ട്ടി അറിയിച്ചിരുന്നു. മേയ് 3ന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട ശേഷം ആദ്യമായാണ് രാഹുല്‍ മണിപ്പുരിലെത്തുന്നത്.