മുച്ചക്ര വാഹനത്തിനുള്ള അപേക്ഷയുമായി റഹീം; തീരുമാനമെടുക്കാന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി
Mon, 27 Feb 2023

തിരുവനന്തപൂരം: ഭിന്നശേഷിക്കാരനായ അഞ്ചുതെങ്ങ് കൊച്ചുതെക്കഴികം സ്വദേശി റഹീം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. മുച്ചക്ര വാഹനം അനുവദിക്കുന്നതിനുള്ള അപേക്ഷ നല്‍കുന്നതിനാണ് റഹീം വന്നത്.
വീല്‍ ചെയറിലായിരുന്ന റഹീമിനെ ഓഫീസിലെ ഇടനാഴിയില്‍ എത്തിയാണ് മുഖ്യമന്ത്രി കണ്ടത്. അപേക്ഷയില്‍ അടിയന്തിരനടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.