LogoLoginKerala

ക്ഷുഭിതനായി പിവി അന്‍വര്‍ എംഎല്‍എ; ഇഡിയുടെ ചോദ്യം ചെയ്യല്‍ അവസാനിച്ചു

 
pv anver

കൊച്ചി: ക്വാറി ബിസിനസിലെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട ആരോപണത്തില്‍ പി വി അന്‍വര്‍ എംഎല്‍എയെ ചോദ്യം ചെയ്ത് ഇഡി. ചോദ്യം ചെയ്യല്‍ ്‌വസാനിച്ചശേഷം മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കാതെ പി.വിഅന്‍വര്‍ എം.എല്‍.എ.

ഇഡിയുടെ ചോദ്യം ചെയ്യലില്‍  ചോദ്യങ്ങളോട്  പി വി അന്‍വര്‍ ക്ഷുപിതനായി. ഇന്ത്യ-പാക് മത്സരം ചര്‍ച്ച ചെയ്യാനാണ് ഇഡി വിളിപ്പിച്ചതെന്നായിരുന്നു എംഎല്‍എയുടെ പരിഹാസം. ഇതേക്കുറിച്ച് മറുപടി പറയാന്‍ സൗകര്യമില്ലെന്നും എം.എല്‍.എ പ്രതികരിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു.