സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ പി ടി ഉഷ സന്ദര്‍ശിച്ചു; പ്രതിഷേധം, സംഘര്‍ഷം

ന്യൂഡല്‍ഹി- ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരേയുള്ള ലൈംഗിക അതിക്രമ കേസില്‍ നടപടി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ സമരം തുടരുന്ന ഗുസ്തി താരങ്ങളെ സന്ദര്‍ശിച്ച് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി. ഉഷ.
സമരപ്പന്തലിലെത്തിയ ഉഷയ്ക്കെതിരേ സമരാനുകൂലികള്‍ പ്രതിഷേധിച്ചതും കാര്‍ തടഞ്ഞതും സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഗുസ്തി താരങ്ങളുടെ സമരം രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പ്പിക്കുമെന്ന പി.ടി. ഉഷയുടെ പ്രതികരണം വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.
ഗുസ്തി താരങ്ങളായ ബജ്രംഗ് പൂനിയ, സാക്ഷി മാലിക് എന്നിവര്‍ സമരം തുടരുന്നത്. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ അടക്കം ഏഴു വനിതാ ഗുസ്തി താരങ്ങളാണ് ശരണ്‍ സിങ്ങിനെതിരേ ലൈംഗിക അതിക്രമ പരാതി ഉന്നയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഗുസ്തി താരങ്ങള്‍ പി.ടി ഉഷയുടെയും മേരി കോമിന്റെയും നിലപാടിനെ അതിശക്തമായി വിമര്‍ശിച്ചിരുന്നു. വിഷയത്തില്‍ ഇതു വരെ മേരി കോം അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല.