ക്രൈസ്തവ മതാധ്യക്ഷന്‍മാരുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച

കൊച്ചി - എട്ട് ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാര്‍ ഇന്ന് രാത്രി പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തി. നരേന്ദ്രമോഡി താമസിക്കുന്ന വില്ലിങ്ടണ്‍ ഐലന്റിലെ താജ് മലബാര്‍ വിവാന്ത ഹോട്ടലില്‍ യുവം പരിപാടിക്ക് ശേഷമായിരുന്നു കൂടിക്കാഴ്ച. സീറോ മലബാര്‍ സഭാധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍തോമ്മ മാത്യൂസ് ത്രിതീയന്‍ കാതോലിക്ക, യാക്കോബായ സഭാധ്യക്ഷന്‍ ജോസഫ് മാര്‍ ഗ്രീഗോറിയോസ്, ക്‌നാനായ കത്തോലിക്ക സഭാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്, കല്‍ദായ സുറിയാനി സഭാധ്യക്ഷന്‍ മാര്‍ ഔജിന്‍ കുര്യാക്കോസ്, സീറോ മലങ്കര സഭയുടെ കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ്, ലത്തീന്‍ സഭ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് കളത്തിപ്പറമ്പില്‍, ക്‌നാനായ സിറിയന്‍ സഭാധ്യക്ഷന്‍ കുര്യാക്കോസ് മാര്‍ സേവേറിയൂസ് എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതത്. കൂടിക്കാഴ്ചയില്‍ ബി ജെ പി നേതാക്കളും പങ്കെടുത്തു.
ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ക്രിസ്ത്യന്‍ സഭകള്‍ വഴി ന്യൂനപക്ഷ വിഭാഗങ്ങളിലെ പ്രവര്‍ത്തകരെയും നേതാക്കളെയും പാര്‍ട്ടിയിലേക്ക് എത്തിക്കാനുള്ള ബി ജെ പി നേതൃത്വത്തിന്റെ തന്ത്രപരമായ നീക്കങ്ങളുടെ ഭാഗമായാണ് കൂടിക്കാഴ്ച സംഘടിപ്പിച്ചത്. കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നുവെന്ന് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ പറഞ്ഞു.
സിനിമാ താരം ഉണ്ണിമുകുന്ദനും താജ് ഹോട്ടലില്‍ നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തി.