LogoLoginKerala

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഊഷ്മള സ്വീകരണം

 
Indian president at kochi
ഐഎന്‍എസ് വിക്രാന്ത് സന്ദര്‍ശിച്ച ശേഷം ഐഎന്‍എസ് ദ്രോണാചാര്യയില്‍

രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തിലെത്തി.  ആദ്യമായി കേരളത്തിലെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടി വി പി ജോയ്, ഡിജിപി അനില്‍കാന്ത്, റിയര്‍ അഡ്മിറല്‍ അജയ് ഡി തിയോഫിലസ്, ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ്, റൂറല്‍ എസ് പി വിവേക് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് രാഷ്ട്രപതിയെ നാവികസേനാവിമാനത്താവളത്തില്‍ സ്വീകരിച്ചു. നാവികസേനാ ആസ്ഥാനത്ത് ഐഎന്‍എസ് വിക്രാന്ത് സന്ദര്‍ശിച്ച ശേഷം ഐഎന്‍എസിലെ ദ്രോണാചാര്യയിലെ പരിപാടിയില്‍ രാഷ്ട്രപതി പങ്കെടുക്കും. 
വൈകിട്ട് വിമാനമാര്‍ഗം തിരുവനന്തപുരത്തേക്ക് യാത്രയാകും. കൊല്ലത്ത് അമൃതാനന്ദമയീ മഠത്തിലെ ചടങ്ങിലും പിന്നീട് തിരുവനന്തപുരത്ത് ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന കുടുംബശ്രീയുടെ രജത ജൂബിലിയാഘോഷച്ചടങ്ങിലും രാഷ്ട്രപതി പങ്കെടുക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനില്‍ രാഷ്ട്രപതിക്ക് വിരുന്നൊരുക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും. 17 ന് തിരുവനന്തപുരത്ത് തങ്ങുന്ന രാഷ്ട്രപതി 18 ന് കന്യാകുമാരിയിലേക്കും അവിടെ നിന്ന് ലക്ഷദ്വീപിലേക്കും പോകും.