കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വന്‍വിജയം പ്രവചിച്ച് പ്രിപോള്‍ സര്‍വെ

ബാംഗ്ലൂര്‍- കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍വിജയം നേടുമെന്ന് അഭിപ്രായ സര്‍വെ. കന്നഡ മാധ്യമമായ ഈദിന നടത്തിയ പ്രീ പോള്‍ സര്‍വേയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നാണ് പ്രവചനം.
2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 80 സീറ്റുകളില്‍ നിന്ന് 134-140 സീറ്റുകളുമായി കോണ്‍ഗ്രസ് മികച്ച ഭൂരിപക്ഷത്തിലേക്ക് പോകും. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ 104 സീറ്റുകളില്‍ നിന്ന് 57-65 സീറ്റുകളിലേക്ക് ബിജെപി ചുരുങ്ങും. ബിജെപിയേക്കാള്‍ 10 ശതമാനം വോട്ടിന്റെ ലീഡ് കോണ്‍ഗ്രസ് നേടും. കോണ്‍ഗ്രസിന് 43 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ ബിജെപിക്ക് 33 ശതമാനം വോട്ട് ലഭിക്കുമെന്നാണ് പ്രവചനം.
പ്രദേശാടിസ്ഥാനത്തില്‍ ഹൈദ്രാബാദ് കര്‍ണാടക (3137 സീറ്റുകള്‍), മുംബൈ കര്‍ണാടക (4046 സീറ്റുകള്‍), ദക്ഷിണ കര്‍ണാടക (2632 സീറ്റുകള്‍), ബംഗളൂരു (16 20സീറ്റുകള്‍) എന്നിവ കോണ്‍ഗ്രസ് വിജയിക്കുമെന്ന് പ്രീ പോള്‍ മെഗാ സര്‍വേ പ്രവചിക്കുന്നത്. ബി ജെ പിക്ക് ഹൈദ്രാബാദ് കര്‍ണാടകയില്‍ 2-4 സീറ്റുകള്‍ മാത്രമേ ലഭിക്കൂ. തീരദേശ കര്‍ണാടകയില്‍ 10-14 സീറ്റുകളുമായി ബി ജെ പി ഭൂരിപക്ഷം നേടും. കോണ്‍ഗ്രസിന് 5-9 സീറ്റുകള്‍ മാത്രമാണ് ഇവിടെ പ്രീ-പോള്‍ സര്‍വേ പ്രവചിക്കുന്നത്. സെന്‍ട്രല്‍ കര്‍ണാടകയില്‍ ബിജെപിക്ക് 19-23 സീറ്റുകള്‍ ലഭിക്കുമ്പോള്‍ കോണ്‍ഗ്രസിന് 3-4 സീറ്റുകള്‍ ലഭിക്കും.
സര്‍വെ കോണ്‍ഗ്രസില്‍ ആവേശം സൃ്ഷ്ടിച്ചപ്പോള്‍ ബി ജെ പി വ്യാജസര്‍വെ എന്നാണ് വിശേഷിപ്പിച്ചത്.