LogoLoginKerala

നിക്ഷേപ തട്ടിപ്പുകേസ് പ്രതി പ്രവീണ്‍ റാണ കലൂരിലെ ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെട്ടു; രക്ഷപ്പെടല്‍ പൊലീസിന്റെ മൂക്കിന്‍ തുമ്പില്‍ നിന്ന്

 
bike

കൊച്ചി: നിക്ഷേപ തട്ടിപ്പുകേസ് പ്രതി  പ്രവീണ്‍ റാണ കലൂരിലെ ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെട്ടു. പൊലീസ് മുകളിലേക്ക് കയറിയപ്പോള്‍ റാണ മറ്റൊരു ലിഫ്റ്റില്‍ രക്ഷപ്പെടുകയായിരുന്നു അതേസമയം, ഫ്‌ളാറ്റിലുണ്ടായിരുന്ന റാണയുടെ രണ്ടു കാറുകള്‍ അടക്കം നാലു വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.

സേഫ് ആന്‍ഡ് സ്‌ട്രോങ് എന്ന നിധി (ചിട്ടി) കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണു തൃശൂര്‍ അരിമ്പൂര്‍ വെളുത്തൂര്‍ സ്വദേശിയായ പ്രവീണ്‍ റാണ (കെ.പി. പ്രവീണ്‍). എന്‍ജിനീയറിങ്, എംബിഎ ബിരുദങ്ങള്‍ നേടിയ പ്രവീണ്‍ 7 കൊല്ലം മുന്‍പു സേഫ് ആന്‍ഡ് സ്‌ട്രോങ് എന്ന പേരില്‍ ബിസിനസ് കണ്‍സല്‍റ്റന്‍സിയും ചിട്ടിക്കമ്പനിയും തുടങ്ങിയ ശേഷമാണു നിക്ഷേപങ്ങള്‍ സ്വീകരിച്ചു തുടങ്ങിയത്. 48% വരെ പലിശ വാഗ്ദാനം ചെയ്തതോടെ 100 കോടിയോളം രൂപ നിക്ഷേപമായി ഒഴുകി. പണം തിരികെ ലഭിക്കാതായതോടെ നിക്ഷേപകര്‍ നിയമനടപടികളിലേക്കു നീങ്ങി. 

തൃശൂര്‍ ഈസ്റ്റ്, വെസ്റ്റ് സ്റ്റേഷനിലായി 18 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പല നഗരങ്ങളിലായി ബിസിനസ്, സിനിമ, രാഷ്ട്രീയ, ക്രിമിനല്‍ ബന്ധങ്ങളുള്ളയാളാണ് പ്രവീണ്‍ റാണയെന്നു പൊലീസ് പറയുന്നു.  മുന്‍കൂര്‍ ജാമ്യത്തിനായി പ്രവീണ്‍ റാണ ശ്രമിച്ചേക്കുമെന്നു സൂചനയുണ്ടായെങ്കിലും കോടതിയെ സമീപിച്ചിട്ടില്ല.