LogoLoginKerala

സേഫ് & സ്‌ട്രോങ്ങ് നിക്ഷേപത്തട്ടിപ്പ് കേസ്; പ്രവീണ്‍ റാണയെ പത്തു ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു

 
praveen rana

തൃശൂര്‍: സേഫ് & സ്‌ട്രോങ്ങ് നിക്ഷേപത്തട്ടിപ്പ് കേസില്‍ പ്രവീണ്‍ റാണയെ പത്തു ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രോസിക്യൂഷന്‍ 10 ദിവസത്തെ കസ്റ്റഡി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അതേസമയം നിക്ഷേപകരുടെ പണം ബിസിനസില്‍ നിക്ഷേപിച്ചതായി റാണ മാധ്യമങ്ങളോട് പറഞ്ഞു.

പ്രവീണ്‍ റാണയുടെയുടെയും ബിനാമികളുടെയും പേരിലുള്ള പന്ത്രണ്ട് വസ്തുവകകള്‍ അന്വേഷണ സംഘം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മുംബൈയിലെ അയാന്‍ വെല്‍നെസ്സില്‍ റാണ പതിനാറ് കോടിയാണ് നിക്ഷേപിച്ചത്. തൃശൂര്‍ ഈസ്റ്റ് പൊലീസ് റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെ പരിശോധനയിലാണ് ബിനാമി ഇടപാടുകള്‍ കണ്ടെത്തിയത്. സേഫ് ആന്റ് സ്‌ട്രോങ്ങ് നിക്ഷേപത്തട്ടിപ്പില്‍ മുഖ്യ പ്രതി പ്രവീണ്‍ റാണ പണം കടത്തിയ വഴികളെ സംബന്ധിച്ച ചില നിര്‍ണായക വിവരങ്ങളാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.