LogoLoginKerala

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അട്ടിമറി; എന്‍.സി.പി പിളര്‍ന്നു, അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി

 
AJIT PAWAR

പൂനെ: മഹാരാഷ്ട്രയില്‍ വലിയ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ എന്‍സിപിയെ പിളര്‍ത്തി അജിത് പവാര്‍ ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. എന്‍സിപിയുടെ ഒമ്പത് എംഎല്‍എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് അജിത് പവാര്‍ എന്‍സിപിയെ പിളര്‍ത്തി ഏക് നാഥ് ഷിന്‍ഡെ സര്‍ക്കാരിന്റെ ഭാഗമായിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് അജിത് പവാര്‍ രാജ്ഭവനിലെത്തിയതോടെയാണ് നീക്കങ്ങള്‍ക്ക് തുടക്കമായത്. 29 എം.എല്‍.എമാര്‍ അജിത് പവാറിനൊപ്പമുണ്ടെന്നാണ് അവകാശപ്പെടുന്നത്. ഇതില്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന 13 എം.എല്‍.എമാര്‍ അജിത് പവാറിനൊപ്പം രാജ്ഭവനിലെത്തിയിട്ടുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയും രാജ്ഭവനിലെത്തിയിട്ടുണ്ട്. ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം അജിത് പവാര്‍ ഉപമുഖ്യമന്ത്രി പദം പങ്കിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.