LogoLoginKerala

കൊല്ലത്ത് പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

 
arrest

കൊല്ലം: കൊല്ലത്ത് പോക്‌സോ കേസില്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു. കിഴക്കേ കല്ലടയിലെ സ്വകാര്യ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനായ  ജോസഫ് കുട്ടിയാണ് അറസ്റ്റിലായത്. പൂര്‍വ വിദ്യാര്‍ഥികള്‍ അടക്കമുള്ളവരാണ് അധ്യാപകനെതിരെ പരാതി നല്‍കിയത്.

നിലവില്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പഠിക്കുന്ന കുട്ടി സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കുകയും പിന്നീട് സി.ഡബ്ല്യു.സിയിലേക്ക് പരാതി കൈമാറുകയുമായിരുന്നു. സി.ഡബ്ല്യു.സി പരാതി പൊലീസിന് കൈമാറി. പിന്നാലെയാണ് പൂര്‍വ വിദ്യാര്‍ഥികള്‍ അടക്കം പരാതിയുമായി രംഗത്തെത്തിയത്. 2018 മുതല്‍ നാല് കേസാണ് അധ്യാപകനെതിരെയുള്ളത്. അധ്യാപകനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്ന് തന്നെ അധ്യാപകനെ കോടതിയില്‍ ഹാജരാക്കും.