LogoLoginKerala

പിഎം കെയേഴ്‌സ് ഫണ്ടിന് സര്‍ക്കാരുമായി യാതൊരു ബന്ധവുമില്ല; പ്രധാനമന്ത്രിയുടെ ഓഫിസ്

 
narendra modi

ന്യൂഡല്‍ഹി: പിഎം കെയേഴ്‌സ് ഫണ്ടിന് സര്‍ക്കാരുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ്. ഡല്‍ഹി ഹൈക്കോടതിയെയാണ് ഈ വിവരം അറിയിച്ചത്. പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന നിലയിലാണ് ഫണ്ട് രൂപീകരിച്ചത്. ഫണ്ടിലേക്ക് വരുന്ന സംഭാവനകളുടെയും ഫണ്ടില്‍ നിന്ന് നല്‍കുന്ന സഹായങ്ങളുടെയും വിവരങ്ങള്‍ പി.എം. കെയേഴ്‌സ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന് സര്‍ക്കാരുമായി യാതൊരു ബന്ധവുമില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് പറഞ്ഞു.