LogoLoginKerala

കാന്തപുരം എ. പി അബൂബകര്‍ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

 
eerf
തിരക്കുകൾക്കിടയിലും ക്ഷേമമറിയുന്നതിനും സന്ദർശിക്കുന്നതിനും സമയം കണ്ടെത്തിയതിലുള്ള സന്തോഷം അദ്ദേഹത്തെ അറിയിച്ചു

കോഴിക്കോട് : ചികിത്സയെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന ഇന്‍ഡ്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ. പി അബൂബകര്‍ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സന്ദർശനം. ഫേസ്ബുക്കിലൂടെ അദ്ദേഹം കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം :

മുഖ്യമന്ത്രി ബഹു.പിണറായി വിജയനുമായി ഇന്ന് കാലത്ത് നടന്ന കൂടിക്കാഴ്ച സന്തോഷകരമായിരുന്നു. പ്രതീക്ഷാ നിർഭരമായ അദ്ദേഹത്തിന്റെ സംസാരം ഏറെ ഉന്മേഷം നൽകി. ജില്ലയിലെ വിവിധ ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയ ഇടവേളയിൽ വിശേഷങ്ങൾ പങ്കുവെക്കാനും സുഖവിവരങ്ങൾ അറിയാനുമാണ് അദ്ദേഹം വന്നത്. അൽപകാലമായി തുടർച്ചയായി വിശേഷങ്ങൾ അന്വേഷിക്കുകയും സൗഖ്യം നേരുകയും ചെയ്യാറുണ്ട്.  തിരക്കുകൾക്കിടയിലും ക്ഷേമമറിയുന്നതിനും സന്ദർശിക്കുന്നതിനും സമയം കണ്ടെത്തിയതിലുള്ള സന്തോഷം അദ്ദേഹത്തെ അറിയിച്ചു.